നെസ്തോറിയനെ വിടാൻ പറ്റാത്ത സീറോ മലബാർ സഭ
2/14/20261 min read


നെസ്തോറിയനെ വിടാൻ പറ്റാത്ത സീറോ മലബാർ സഭ
നമ്മൾ കേരളത്തിലെ പ്രമുഖ ക്രിസ്തീയ വിഭാഗമായിരിക്കുന്ന സീറോ മലബാർ സഭയുടെ ഗതിഭേദത്താലുള്ള ആച്ഛാദനങ്ങളെക്കുറിച്ച് കഴിഞ്ഞ നാളുകളിൽ പല എപ്പിസോഡുകൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ അവരുടെ തനിമ വളരെയധികം വെളിവായി കൊണ്ടിരിക്കുന്ന ഒരു സീസണാണ് ഇത്. നമ്മുടെ ഈ ലൈവ് സീരീസുകളുടെ ആരംഭത്തിൽ ഞാൻ ഇത് പറയുമ്പോൾ ഭൂരിഭാഗം ആളുകളും എന്നെ സംശയിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് സീറോ മലബാർ സഭയിൽ ഉൾപ്പെട്ട ആളുകളിൽ തന്നെ നല്ലൊരു പങ്ക് എന്നോട് യോജിക്കുന്നവരും എന്നെ അനുകൂലിക്കുന്നവരുമാണെന്നതാണ് യാഥാർത്ഥ്യം. പരസ്യമായി ആ സഭയുടെ പ്രത്യേക സംവിധാനങ്ങൾ നിമിത്തം അവർക്ക് രംഗത്ത് വരാൻ കഴിയുന്നില്ലെങ്കിലും, അവർ രഹസ്യമായും വ്യക്തിപരമായും ഞാൻ പറയുന്നത് വസ്തുതാപരവും ശരിയുമാണെന്ന് സമ്മതിക്കുന്നുണ്ട്.
ഇപ്പോൾ സീറോ മലബാർ സഭയ്ക്ക് വന്നിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയുടെ നാൾവഴി, താമസിച്ച് ജോയിൻ ചെയ്യുന്ന ആളുകൾക്കായി ഞാൻ വീണ്ടും ഒരു റീക്യാപ് പറയുകയാണ്. ഇത് താമസിച്ച് ജോയിൻ ചെയ്യുന്നവർക്ക് വേണ്ടിയാണ്, കാരണം ഇത് പലപ്രാവശ്യം പറഞ്ഞ കാര്യമാണ്. പതിവ് പ്രേക്ഷകർക്ക് ഒരുപക്ഷേ ആവർത്തന വിരസത ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഒരു സീറോ മലബാറുകാരൻ ഇവിടെ വന്ന് കമന്റ് എഴുതി: “ഇവിടെ മുഴുവൻ ആവർത്തന വിരസതയാണ്.” അവനെ സംബന്ധിച്ച് ഇത് ആവർത്തന വിരസതയായി തോന്നാം. എന്നാൽ നമ്മളെ സംബന്ധിച്ച്, നമ്മുടെ വലിയപ്പനെ ചതിച്ച് വസ്തു കൈവശമാക്കിയ ഒരു സംഭവം നടന്നാൽ, അത് നമ്മൾ എന്നും ഓർത്തുകൊണ്ടിരിക്കും; പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ ഒരാളെ എനിക്ക് പരിചയമുണ്ട്, അതുകൊണ്ടാണ് ആ ഉദാഹരണം പറയുന്നത്. മറ്റുള്ളവർക്ക് ആവർത്തന വിരസമായാലും, നഷ്ടപ്പെട്ട അവനെ സംബന്ധിച്ച് അത് അവന്റെ അനുഭവമാണ്.
കേരളത്തിലെ മലങ്കരയിലെ, അല്ലെങ്കിൽ കേരളത്തിലെ ക്രൈസ്തവ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കടന്നാക്രമണം, ഏറ്റവും വലിയ അധിനിവേശം, ഏറ്റവും വലിയ ചതി — ഇതെല്ലാം നടപ്പിലാക്കിയത് ആരാണെന്ന് ചോദിച്ചാൽ, എല്ലാവരും തന്നെ അംഗീകരിക്കുന്ന ഒരു കാര്യമാണ് അത് പോർച്ചുഗീസ് ആഗമനവും തുടർന്നുണ്ടായ പോർച്ചുഗീസ് ആധിപത്യവുമാണെന്ന്. ഇത് സീറോ മലബാർ സഭയുടെ പ്രധാനപ്പെട്ട ആളുകൾ പോലും അംഗീകരിക്കുന്നതാണ്.
പോർച്ചുഗീസുകാർ വന്നപ്പോൾ, അവർ സാധാരണക്കാരായ ആളുകളായി വന്നതല്ല; അവർ നല്ല പോർച്ചുഗീസ് കത്തോലിക്കരായിരുന്നു. റോമൻ സഭയിൽ നിന്ന് പോപ്പിന്റെ പ്രത്യേക അനുമതിയോടും അധികാരപത്രത്തോടും കൂടിയാണ് അവർ വന്നത്. അവർ ചെല്ലുന്ന സ്ഥലങ്ങളിൽ കത്തോലിക്ക മതം വളർത്താനും സ്ഥാപിക്കാനും ആവശ്യമായ എല്ലാ വിധ പ്രവർത്തനങ്ങളും നടത്തുവാൻ അനുമതി ലഭിച്ചിരുന്നു. “എല്ലാവിധ പ്രവർത്തനങ്ങൾ” എന്നു പറയുമ്പോൾ അതിനകത്ത് അക്രമം, അധിനിവേശം, വ്യാപാരം, വാണിജ്യം, അനുബന്ധ തന്ത്രങ്ങൾ, കൊലപാതകങ്ങൾ, ഭീഷണികൾ എന്നിവയും ഉൾപ്പെടുന്നു. ഇതെല്ലാം ചെയ്യുന്നതിനും, അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് സ്വർഗത്തിൽ പ്രത്യേക സീറ്റ് റിസർവ് ചെയ്തിട്ടുണ്ടെന്ന രീതിയിലുള്ള ഒരു പേപ്പൽ ബ്ലസ്സിംഗോടുകൂടിയ അനുമതിപത്രമാണ് നൽകിയിരുന്നത്.
സമാനമായ ഒരു അനുമതിപത്രം യഹൂദ മതനേതൃത്വം ശൗലിന് നൽകിയതായി ബൈബിളിൽ വായിക്കുന്നുണ്ട്. ശൗൽ അത്തരത്തിലുള്ള ഒരു അനുമതിപത്രത്തോടുകൂടെ ക്രൈസ്തവരുടെ ഭവനങ്ങളിൽ കയറിറങ്ങി, സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ഉപദ്രവിച്ചു, ആളുകളെ വലിച്ചിഴച്ച് കൊണ്ടുപോയി, പലരെയും തടവിലാക്കി, ചിലരെ കൊന്നതായും വായിക്കുന്നു. അങ്ങനെ ശൗലിന്റെ മേൽനോട്ടത്തിലും നേതൃത്വത്തിലും കൊല്ലപ്പെട്ട ഒരാളാണ് നമ്മുടെ സുറിയാനി സഭയുടെ ആദ്യത്തെ സഹദയായിട്ട് വാഴ്ത്തപ്പെടുന്ന ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുൻപനുമായിരുന്ന സ്തേഫാനോസ് സഹദ.
അതുപോലെ, ശൗലിന് യഹൂദ മതനേതാക്കന്മാർ നൽകിയ അനുമതിപത്രത്തിന് സമാനമായോ, അല്ലെങ്കിൽ ഇസ്ലാം മതം അതിന്റെ മതപ്രചാരകർക്ക് നൽകുന്ന സ്വർഗ്ഗവാഗ്ദാനത്തിന് തുല്യമായോ ഉള്ള ഒരു സംവിധാനമാണ് ഇവിടെ കാണുന്നതെന്ന് ഞാൻ പറയുന്നു. ഇന്ന് കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളിൽ വലിയ തോതിൽ ഇസ്ലാം വിമർശനം നടക്കുന്നു. എന്നാൽ അതിലെ ഏറ്റവും വലിയ വൈരുദ്ധ്യം എന്താണെന്ന് ചോദിച്ചാൽ, ഇസ്ലാം വിമർശനത്തിന് നേതൃത്വം കൊടുക്കുന്നതും മുൻപന്തിയിൽ നിൽക്കുന്നതും കത്തോലിക്കരാണ്, പ്രത്യേകിച്ച് കത്തോലിക്ക വിഭാഗത്തിൽ പെട്ടവരാണ് എന്നതാണ്.
ലോകചരിത്രത്തിലെ ഏറ്റവും വലിയൊരു തമാശ എന്താണെന്ന് നിങ്ങൾക്കറിയാമോ? “ഈ പടവലങ്ങ പറിക്കുന്നതിനും കെട്ടുകളാക്കുന്നതിനും ലോറിയിൽ കയറ്റുന്നതിനും എല്ലാം മാധവനാണ് മുന്നിൽ നിൽക്കുന്നത്” എന്ന് മീശമാധവൻ സിനിമയിൽ പറയുന്ന പോലെ, ഇവിടെ ഇസ്ലാം വിമർശനം നടത്തുന്നതിനും ആയത്ത് വായിക്കുന്നതിനും ഖുർആൻ ഓതുന്നതിനും ഹദീസ് ഉദ്ധരിക്കുന്നതിനും മുന്നിൽ നിൽക്കുന്നത് കത്തോലിക്കരാണ്, കത്തോലിക്ക പിള്ളേരാണ്. എന്നാൽ നിങ്ങൾക്കറിയാമോ, ഇസ്ലാം നടത്തിയ അതിക്രമങ്ങൾ, അധിനിവേശങ്ങൾ, മതപരിവർത്തനങ്ങൾ, സാംസ്കാരിക ധ്വംസനങ്ങൾ, സാംസ്കാരിക അധിനിവേശങ്ങൾ എന്നിവ പോലെ ഒരു മതത്തിന്റെ കടന്നുകയറ്റം കൊണ്ടുണ്ടായ അനേകം പ്രശ്നങ്ങൾ ഉണ്ട്. ഇവയെല്ലാം നിഷ്പക്ഷമായി പരിശോധിച്ചാൽ, ഇസ്ലാമിനേക്കാൾ അല്ലെങ്കിൽ ഇസ്ലാമിനൊപ്പം — അത് അവർ തമ്മിൽ തീരുമാനിക്കട്ടെ — ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മറ്റൊരു എന്റിറ്റി കത്തോലിക്ക സഭയാണ്. ഞാൻ പറയുന്നത് വ്യക്തിപരമായ വിരോധത്തിൽ നിന്നുള്ള അസംബന്ധമോ കേവല ആക്ഷേപമോ അല്ല; പരിശോധിക്കാവുന്ന ഡാറ്റയുടെ അടിസ്ഥാനത്തിൽ ഏത് വേദിയിലും തെളിയിക്കാവുന്ന ചരിത്രവസ്തുതയാണ്.
കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് അതിന്റെ ആവിർഭാവകാലം മുതൽ, ഇസ്ലാമിന്റെ ആവിർഭാവം മുതൽ ഈ രണ്ടു മതങ്ങളുടെയും ചരിത്രഗ്രാഫ് പരിശോധിച്ചാൽ ലോകത്ത് മതപരമായ അസഹിഷ്ണുത മൂലം അക്രമങ്ങൾ അഴിച്ചുവിട്ടതും ലക്ഷക്കണക്കിന് ആളുകളെ കൊന്നതും അനേകം ഭൂവിഭാഗങ്ങൾ പിടിച്ചെടുത്തതും അവിടങ്ങളിൽ സാംസ്കാരിക ധ്വംസനങ്ങളും സാംസ്കാരിക അധിനിവേശങ്ങളും കൾച്ചറൽ ഇൻഫിൽട്രേഷനും നടത്തിയ രണ്ട് പ്രധാന എന്റിറ്റികളാണ് — ഇസ്ലാമും കത്തോലിസിസവും. ഇതിൽ സംശയമില്ല. ഇസ്ലാം ലോകസമാധാനത്തിനും മനുഷ്യരാശിയുടെ ഭാവിക്കും ഭീഷണിയാണെന്ന് പറയുമ്പോൾ, അതുപോലെ തന്നെ ചരിത്രപരമായി കത്തോലിസിസവും അക്രമത്തിലൂടെ മതപ്രചാരണം നടത്തിയിട്ടുണ്ട്.
അങ്ങനെ അക്രമം, അധിനിവേശം, മതപരിവർത്തനം, സാമ്രാജ്യസ്ഥാപനം എന്നിവയ്ക്ക് പേപ്പൽ അനുമതിപത്രവുമായി പോർച്ചുഗീസുകാർ കേരളത്തിൽ എത്തിയപ്പോൾ, അന്ന് മലങ്കരയിൽ ഉണ്ടായിരുന്ന അനുഗ്രഹീത ക്രൈസ്തവ സഭയെ അവർ തകർത്തു. അതിന്റെ ഫലമായാണ് കേരളത്തിലെ കത്തോലിക്ക സഭ രൂപംകൊണ്ടത്. ഇത് ചരിത്രവസ്തുതയാണ്. തുടർന്ന് അഞ്ചുനൂറ്റാണ്ടുകളിലായി കേരളത്തിലെ പുരാതന സുറിയാനി സഭയിൽ പല പിളർപ്പുകളും ഉണ്ടായി. ആദ്യം ഉണ്ടായത് മലബാർ സ്വതന്ത്ര സുറിയാനി സഭ; ഇന്ന് ഏകദേശം 5000 പേർ മാത്രം ഉള്ള ഒരു ചെറിയ സഭയായെങ്കിലും അതിന് വലിയ പാരമ്പര്യമുണ്ട്. പിന്നീട് മാർത്തോമ സഭ, തുടർന്ന് ഇന്ത്യൻ ഓർത്തഡോക്സ് സഭ. 1930-ൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയിൽ നിന്ന് ഒരു വിഭാഗം പിളർന്ന് റോമിലെ പോപ്പിനോടുള്ള അനുസരണ പ്രഖ്യാപനത്തോടെ രൂപംകൊണ്ടതാണ് മലങ്കര കത്തോലിക്ക സഭ, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്നത്.
മലങ്കര കത്തോലിക്ക സഭയുടെ അധ്യക്ഷന് “കാതോലിക്ക ബാവ” എന്ന സ്ഥാനപ്പേര് ലഭിച്ചതോടെ, കർദിനാൾ മാർ ക്ലീമിസ് എന്ന നിലയിൽ സാമൂഹികവും രാഷ്ട്രീയവുമായ വലിയ അംഗീകാരം ലഭിച്ചു. ഇത് കണ്ടപ്പോൾ, സാമ്പത്തികവും അംഗബലവുമുള്ള സീറോ മലബാർ സഭയ്ക്ക് ഒരു മാനസിക പ്രതികരണം ഉണ്ടായി. അതിനെ എന്ത് വാക്കിൽ വിളിക്കണമെന്ന് എനിക്ക് അറിയില്ല — ഒരുവിധ അസ്വസ്ഥതയോ, ഇച്ഛാഭംഗമോ, മത്സരബോധമോ. യാക്കോബായ പള്ളിയിലെ ഒരു കപ്പിയാരിനെയും സീറോ മലബാർ ബിഷപ്പിനെയും പുറത്തുനിന്ന് കണ്ടാൽ വ്യത്യാസമില്ലെന്നൊരു വിമർശനമുണ്ടായിരുന്നു. അതിനാൽ കൂടുതൽ പാരമ്പര്യലക്ഷണങ്ങളും ആചാരചിഹ്നങ്ങളും സ്വീകരിക്കണമെന്ന ചിന്ത ഉയർന്നു.
ലോകത്തിൽ പ്രധാനമായ മൂന്ന് ക്രൈസ്തവ ലിറ്റർജിക്കൽ പാരമ്പര്യങ്ങളാണ് ഉള്ളത്: സുറിയാനി, ഗ്രീക്ക്, ലത്തീൻ. നാലാമത്തെത് ഇല്ല; ബാക്കിയുള്ളവ പരിഷ്കരണങ്ങളാണ്. ഇംഗ്ലീഷ് ആരാധനക്രമം പോലുള്ളത് പ്രൊട്ടസ്റ്റന്റ് പരിഷ്കാരത്തിന്റെ ഫലമാണ്. ഈ മൂന്ന് പാരമ്പര്യങ്ങൾക്കു പിന്നിൽ യേശുക്രിസ്തുവിന്റെ കുരിശിലെ മൂന്ന് ഭാഷകളുടെ ചരിത്രസ്മരണയുണ്ട് — എബ്രായ, ഗ്രീക്ക്, ലത്തീൻ. എബ്രായ ലിപി അരാമായിക് ലിപിയായിരുന്നു. അരാമായിക് ഭാഷയിൽ നിന്നുള്ള ഒരു ഡയലക്റ്റ് എഡേസ (ഉറഹ) പ്രദേശത്ത് രണ്ടാം നൂറ്റാണ്ടിൽ രൂപപ്പെട്ടു; അതാണ് പിന്നീട് സുറിയാനി. എസ്ട്രാങ്കല ലിപിയിലായിരുന്നു ആദിമ രൂപം. മാർ അപ്രേം പോലുള്ള പിതാക്കന്മാരുടെ സംഭാവനയിലൂടെ സുറിയാനി സാഹിത്യവും ലിറ്റർജിയും ശക്തമായി വളർന്നു.
സുറിയാനി ഭാഷയെ “തൈര് കടഞ്ഞ് എടുത്ത വെണ്ണ” പോലെ വിശുദ്ധമായ ഭാഷയായി വിശേഷിപ്പിക്കാം; കാരണം അത് പ്രധാനമായും ക്രൈസ്തവ സാംസ്കാരിക-ആരാധനാപരമായ ഉപയോഗത്തിനായി രൂപപ്പെട്ടതാണ്. ലത്തീൻ, ഗ്രീക്ക് ഭാഷകളിൽ പുരാണങ്ങളും ദേവസ്തുതികളും മറ്റു സാഹിത്യങ്ങളും ഉള്ളപ്പോൾ, സുറിയാനി പ്രധാനമായും ക്രൈസ്തവ ലിറ്റർജിയുടെ ഭാഷയായി വളർന്നു. അതുകൊണ്ടുതന്നെ സുറിയാനി ക്രൈസ്തവരുടെ സ്വന്തം ഭാഷയായി പരിഗണിക്കപ്പെടുന്നു.
അതിനാൽ പുരാതന സഭയായി നിലകൊള്ളാൻ ഈ മൂന്ന് ലിറ്റർജിക്കൽ പാരമ്പര്യങ്ങളിൽ ഒന്നെങ്കിലും ഉണ്ടായിരിക്കണം — സുറിയാനി, ഗ്രീക്ക്, അല്ലെങ്കിൽ ലത്തീൻ. ഇതിൽ ഒന്നിന്റെ പൈതൃകബന്ധം ഇല്ലാതെ ഒരു സഭയെ പുരാതന പാരമ്പര്യ സഭയായി അവകാശപ്പെടുന്നത് സാധ്യമല്ല.
പുരാതനസഭയായിരിക്കണമെങ്കിൽ അതുകൊണ്ടാണ് നമ്മുടെ കഞ്ഞിക്കുഴിയിലുള്ള സഹോദരന്മാർ ഇപ്പോഴും “ശുഭഹോ ലാബോ ..” എന്നൊക്കെ പറയുന്നത്. കാരണം, പുരാതന സഭയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കണമെങ്കിൽ മലയാള ഭാഷയ്ക്ക് കേവലം 550 വർഷത്തെ പഴക്കമേ ഉള്ളൂ. 550 വർഷം പഴക്കമുള്ള മലയാളം പറഞ്ഞുകൊണ്ടിരിക്കുന്നവർക്ക് അതിനപ്പുറം ഒരു പഴക്കവുമില്ല. അതുകൊണ്ടാണ് സുറിയാനി പിടിക്കുന്നത്. ഗ്രീക്ക് പാരമ്പര്യം എത്ര കൂട്ടിയാലും കൂടത്തില്ല, കാരണം കേരളത്തിൽ ഗ്രീക്ക് സഭ ഉണ്ടായിരുന്നില്ല; ഗ്രീക്കുകാരൊന്നും ഇവിടെ വന്നില്ല; ഗ്രീക്ക് സഭ ഇവിടെ ഇല്ലായിരുന്നു. അതിനാൽ “ഞങ്ങൾ ഗ്രീക്ക് സഭയാണ്, ഗ്രീക്ക് പാരമ്പര്യം ഇവിടെ ഉണ്ടായിരുന്നു” എന്ന് പറയാൻ പറ്റില്ല. പിന്നെയുള്ളത് ലത്തീൻ ആണ്; ലത്തീൻ പാരമ്പര്യത്തിലും കേരളത്തിൽ ലത്തീൻ പാരമ്പര്യമുണ്ടായിരുന്നു എന്നും പറയാൻ പറ്റില്ല. അതിനാൽ പിന്നെയുള്ളത് സുറിയാനി പാരമ്പര്യം പിടിക്കുക എന്നതാണ് മാത്രം. അങ്ങനെ ആ അതിസാഹസികമായ തീരുമാനം ആരാണ് കൈക്കൊണ്ടത്? ഈ സീറോ മലബാർ കൈക്കൊണ്ടു: “നമുക്ക് സുറിയാനി പാരമ്പര്യം; നമ്മൾ ഒരു സുറിയാനി സഭയാണ്; അയ്യോ, നമുക്ക് അങ്ങനെ ആകണം.”
സീറോ മലബാർ സഭ രൂപപ്പെടുന്നത് 1993-ലാണ്. 1923-ൽ അവർക്കൊരു വികാരി ജനറലിനെ കിട്ടി എങ്കിലും, പൂർണതോതിൽ ഒരു മേജർ ആർച്ച് ബിഷപ്പ് അവർക്ക് ലഭിക്കുന്നത് 1993-ലാണ്. അപ്പോഴേ പൂർണതോതിൽ സ്വതന്ത്രമായ ഒരു സഭയായി പറയാൻ പറ്റൂ. അതുകൊണ്ട് 1993 മുതലുള്ള 26-മുതൽ 33 വർഷത്തെ പ്രയാണം — 33 വർഷം “വെരി യങ് ആൻഡ് എനർജറ്റിക്.” 33 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് സീറോ മലബാർ സഭ; ശ്രദ്ധിച്ച് മനസ്സിലാക്കുക അതിന്റെ നാൾവഴികൾ. അതുകൊണ്ടാണ് ഇവർ ആർച്ച് ബിഷപ്പ് സ്ഥാനം കിട്ടിയ ശേഷം ഈ സുറിയാനിവൽക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചത്. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ ഒക്കെയാണ് അതിന്റെ ആരംഭം, അല്ലെങ്കിൽ അതിന്റെ ആരംഭപ്രവർത്തകർ, പ്രയോക്താക്കൾ.
ഇവർ സീറോ മലബാർ സഭയിൽ സുറിയാനിവൽക്കരണം നടപ്പിലാക്കാം എന്ന് പറഞ്ഞപ്പോൾ, “സുറിയാനി” എന്ന് പറഞ്ഞാൽ എന്ത് സാധനമാണെന്ന് ഇവർക്ക് വലിയ അറിവില്ല. “ഞങ്ങൾ സുറിയാനി സഭയാണ്” എന്ന് പറയുമ്പോൾ, പ്രധാനപ്പെട്ട ഒരു പ്രതിസന്ധി — ദൈവശാസ്ത്ര പ്രതിസന്ധി — രൂപപ്പെടുന്നു. ഈ ദൈവശാസ്ത്ര പ്രതിസന്ധി എന്താണെന്ന് ചോദിച്ചാൽ, സുറിയാനി സഭ രണ്ടായി നിൽക്കുന്നു. അത് ഡയലക്ടിനെ സംബന്ധിച്ചല്ല; ആദർശപരമായിട്ടുമാണ്. യൂഫ്രട്ടീസ് നദിയുടെ ഒരു വശത്തുള്ളവരെ വെസ്റ്റ് സിറിയക്കും, അപ്പുറത്തുള്ളവരെ ഈസ്റ്റ് സിറിയക്കും എന്ന് പറയും. അത് ഒരു ഡയലക്ടിക്കൽ ഡിഫറൻസ് ആണ്, ഉച്ചാരണത്തിൽ തുടങ്ങിയതൊക്കെ. ഈസ്റ്റ് സുറിയാനി “കുർബാന” എന്ന് പറയും; വെസ്റ്റ് സുറിയാനിക്കാർ “കുർബാനോ” എന്ന് പറയും. അവിടെ “ആകാരം” പറയുന്നതിന് ഇവിടെ “ഓകാരം.” “ദുക്റാന” എന്നാണ്; “ദുക്രോനോ” എന്നാണ് പറയുക. ഇങ്ങനെ ചില വ്യത്യാസങ്ങളുണ്ട്.
അതിലുപരിയായി, ഈ സഭയിൽ വലിയൊരു ദൈവശാസ്ത്ര പ്രതിസന്ധി ഉണ്ടാകുന്നത് ക്രിസ്തുവിജ്ഞാനീയ പ്രതിസന്ധി ആയിട്ടാണ്. അത് അഞ്ചാം നൂറ്റാണ്ടിലാണ് ഉണ്ടാകുന്നത്. അഞ്ചാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിനോപ്പിളിൽ ആണ് ഈ ക്രിസ്തുവിജ്ഞാനീയ പ്രതിസന്ധി; ഇന്നത്തെ ഇസ്താംബൂൾ. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രർക്കീസ് ആയിരുന്ന നെസ്തോറിയോസ്, പരിശുദ്ധ ദൈവമാതാവിനെ നിന്ദിച്ചുകൊണ്ട് തുടർച്ചയായി കത്തുകളും ലേഖനങ്ങളും പ്രസംഗങ്ങളും നടത്തുകയായിരുന്നു. കന്യക മറിയത്തെ ദൈവമാതാവായി കാണുന്ന സഭയുടെ പൂർവീക വിശ്വാസം യേശുവിനെ ദൈവമായി കാണുന്നതുകൊണ്ട്, പൂർവപാരമ്പര്യത്തിൽ കന്യകയെ “യോൽദാത് ആലോഹോ” — ദൈവത്തിന്റെ അമ്മ — എന്നിങ്ങനെയാണ് കണ്ടത്. എന്നാൽ നെസ്തോർ പറഞ്ഞു: “അംഗീകരിക്കാൻ പറ്റില്ല; അവൾ ദൈവത്തിന്റെ അമ്മയല്ല.” അതിന്റെ കാരണം, നെസ്തോറിയോസിന്റെ ഗുരു ക്രിസ്തുവിൽ രണ്ട് സ്വഭാവങ്ങൾ നിൽക്കുന്നു എന്ന് പഠിപ്പിച്ചിരുന്നു; അതിൽ നിന്നാണ് നെസ്തോറിന് ഈ ആശയം കിട്ടിയത്. ക്രിസ്തുവിൽ രണ്ട് സ്വഭാവമുണ്ട്; അതിൽ ഒന്നിന്റെ മാത്രം — അതായത് ക്രിസ്തു എന്ന മനുഷ്യന്റെ — അമ്മയാണ് മറിയം. “ക്രിസ്തു എന്ന ദൈവം ഉണ്ട്; പക്ഷേ ആ ക്രിസ്തു എന്ന ദൈവത്തിന്റെ അമ്മ എന്ന് വിളിക്കപ്പെടാൻ മറിയത്തിന് യോഗ്യതയില്ല” എന്നായിരുന്നു നെസ്തോറിന്റെ വാദം. ഇങ്ങനെ ഗുരുവിൽ നിന്നുള്ള ആശയത്തിൽ അധിഷ്ഠിതമായി നെസ്തോർ മുന്നോട്ടു കടന്നു, “ദൈവമാതാവ്” എന്ന ടൈറ്റിൽ നിഷേധിച്ചു.
നെസ്തോറിന്റെ ഗുരു തിയോഡോർ ആണ്; അദ്ദേഹത്തിന്റെ പേര് തിയോഡോർ മൊബസു എസ്‌ട്രിയ എന്നാണ്. സാധാരണ ആളുകൾക്ക് അത് ഉച്ചരിക്കാൻ പറ്റില്ല; കഴിഞ്ഞ ദിവസം ഒരാൾ അത് ഉച്ചരിച്ച് തല കറങ്ങി വീണു, മറ്റൊരാളുടെ നാക്കു പോയി, മൂന്നു പേരും മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് — അങ്ങനെ “മൊബസു എസ്” എന്ന് പറയും: തിയോഡർ ഓഫ് മൊബസു എസ്‌ട്രിയ. തിയോഡർ ഓഫ് മൊബസു എസ്‌ട്രിയയുടെ ശിഷ്യനായിരുന്നു നെസ്തോർ. അദ്ദേഹത്തിൽ നിന്ന് ആശയം വാങ്ങിയിട്ട് നെസ്തോർ ശക്തമായി പറഞ്ഞു: “മനുഷ്യ യേശുവിന്റെ അമ്മയാണ് മാതാവ്.” അതുകൊണ്ട് സുറിയാനിയിൽ “യോൽദാത് ആലോഹോ” എന്ന് വിളിക്കുന്നതിനെ തത്തുല്യമായി ഗ്രീക്കിൽ “തിയോട്ടോകോസ്” എന്ന് വിളിക്കുന്നതും ശരിയല്ല; “ആന്ത്രോപോട്ടോക്കോസ്” എന്ന് വിളിക്കണമെന്നാണ് നെസ്തോർ പറഞ്ഞത്. അങ്ങനെ ഇത് സഭയിൽ വലിയൊരു പ്രതിസന്ധിയായി; വലിയൊരു വിഘടനവാദം പോലെയായി. നെസ്തോറിന്റെ പക്ഷത്ത് ശക്തമായ ആളുകളുണ്ട്, പ്രഗൽഭരുണ്ട്, പ്രസിദ്ധരുണ്ട്, പരിണിതപ്രജ്ഞയുണ്ട്, പണക്കാരുണ്ട്.
ഇങ്ങനെ തർക്കമായി കഴിഞ്ഞപ്പോൾ, കന്യക മറിയം ദൈവമാതാവാണ് എന്ന പരമ്പരാഗതമായ, പൂർവികമായ, സ്ലൈഹികമായ വിശ്വാസത്തിനായി ചിലർ എഴുന്നേറ്റു. അതിൽ പ്രമുഖനാണ് അലക്സാൻഡ്രിയയിലെ കൂറിലോസ്. യാക്കോബായ സുറിയാനി സഭയുടെ വിശുദ്ധ കുർബാനയിലെ തുബ്ദേൻ വായനകളിൽ അഞ്ചാമത്തെ തുബ്ദേനിൽ “നമ്മുടെ കർത്താവായ യേശു മിശിഹായുടെ മനുഷ്യാവതാരത്തെ സംബന്ധിച്ച് സ്പഷ്ടമായി തെളിയിച്ച ഉന്നത ഗോപുരമായ മോർ കൂറിലോസ്” എന്നു വായിക്കുന്ന കൂറിലോസാണ് അദ്ദേഹം. ഇത് പുതുതായി ജോയിൻ ചെയ്യുന്നവർക്ക് വേണ്ടി പറയുന്നതാണ്; ഇവിടെ പരമ്പരാഗതമായി കൂടിയിരിക്കുന്നവർക്ക് പരിചയമുള്ള കാര്യങ്ങളാണ്.
ഇതിനുശേഷം കൂറിലോസും നെസ്തോറും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും കത്തുകൾ അയക്കാൻ തുടങ്ങി. ഇതൊക്കെ എവിഡൻസ് ആണ്; ഒരുപാട് കത്തുകൾ ഇന്നും നമുക്ക് ലഭ്യമാണ്; ചിലത് ലോസ്റ്റ് ആയിപ്പോയി. ഈ കത്തുകളോടെ ഇത് ക്രിസ്തീയ ലോകമുഴുവൻ ഒരു ചർച്ചയായി, ബൈസന്റൈൻ സാമ്രാജ്യത്തിന്റെ നിലനിൽപ്പിനേയും ഭീഷണിയായി, കാരണം അവിടുത്തെ പ്രധാന മതം ഇതാണ്; ഇത് തമ്മിൽ തല്ലിയാൽ ശരിയാവില്ല. അങ്ങനെ എഡി 431-ൽ ഒരു സൂനഹദോസ് വിളിച്ചുകൂട്ടി — പൊതുസുന്നോദോസ്, അല്ലെങ്കിൽ ഇന്ന് പറയുന്നപോലെ എക്യുമനിക്കൽ കൗൺസിൽ, ജനറൽ കൗൺസിൽ. ആ കൗൺസിലിൽ ഈ ദൈവശാസ്ത്ര വിഷയങ്ങൾ ചർച്ച ചെയ്തു: യേശു എങ്ങനെയാണ് ജനിച്ചത്, യേശുവിന്റെ നേച്ചർ എന്താണ്. യേശുക്രിസ്തുവിൽ ദൈവത്വവും മനുഷ്യത്വവും ഒന്നായിരിക്കുന്നു എന്നത് എഡി 431-ൽ സത്യവിശ്വാസമായി അംഗീകരിച്ചു. അങ്ങനെയാണെങ്കിൽ യേശുവിന്റെ അമ്മ ദൈവമാതാവാണ്. യേശുക്രിസ്തുവിൽ ദൈവത്വവും മനുഷ്യത്വവും മുറിഞ്ഞ് രണ്ടായി നിൽക്കുന്നു എന്ന വാദം — രണ്ടായിരിക്കുമ്പോൾ ഒന്നിന്റെ അമ്മ മാത്രമാണ് മറിയം എന്ന വിഭജനവാദം — സഭ തള്ളിക്കളഞ്ഞു. അങ്ങനെ നെസ്തോറിയസ് ഒരു ഹെററ്റിക് ആയി; 431-ൽ സഭ നെസ്തോറിനെ പുറത്താക്കി, മഹറോം ചൊല്ലി.
എന്നാൽ നെസ്തോറിന്റെ അനുയായികൾ അടങ്ങിയില്ല. അവർ പിന്നീട് 451-ൽ കാൽസിഡോൺ സുന്നഹദോസ് വിളിച്ചുകൂട്ടി; ഹൈക്കോടതി കഴിഞ്ഞാൽ സുപ്രീം കോടതി പോകുന്നതുപോലെ, “എഫേസോസിൽ ഫ്രെയിം ചെയ്തു കൊണ്ടുവന്നതിന്റെ കുഴപ്പമാണ്; അതിനെ കൂടുതൽ ഭംഗിയായി ഫ്രെയിം ചെയ്യാം” എന്ന് പറഞ്ഞ് നെസ്റ്റോറിനിസം തന്നെ മറ്റൊരു രൂപത്തിൽ അവതരിപ്പിച്ചാണ് കാൽസിഡോണിയൻ സുന്നഹദോസ്. അതുകൊണ്ട് നമ്മുടെ ലിറ്റർജിയിൽ “കൽക്കൂദോനിയൻ” എന്നൊക്കെ കാണാം. കൽക്കൂദോനിയൻ സുന്നഹദോസിനെ നമ്മൾ റിജക്റ്റ് ചെയ്തു. ഏതാണ്? കൂറിലോസിന്റെ അനുയായികൾ; അവരെയാണ് ഇന്ന് ഓറിയന്റൽ ഓർത്തഡോക്സ് എന്ന് വിളിക്കുന്നത്.
അതുകൊണ്ടാണ് നമുക്ക് വളരെ പരിചയമുള്ള ഒരു ഗീതം ഉള്ളത്: നമ്മുടെ പിതാക്കന്മാരുടെ ഓർമ്മ നടക്കുമ്പോൾ, ഏവൻഗേലിയോൻ വായിച്ചതിനുശേഷം പാടുന്ന ഗീതങ്ങളിൽ “ഓര്ത്തഡോകസോ വിശ്വാസം നിശ്ചിതമായി സ്ഥാപിച്ചോരാമനായോ അഗ്നിമയൻ…” എന്നൊരു പാട്ട്. അതിന്റെ രണ്ടാമത്തെ സ്റ്റാൻസിൽ തന്നെ “ദുസ്താർക്കികനാം നെസ്തോറും…” എന്ന് തുടങ്ങും. ഓർത്തഡോക്സി എന്നത് ചിലതിനെ സ്വീകരിക്കുന്നത് മാത്രമല്ല, ചിലതിനെ നിരാകരിക്കുന്നതും കൂടെയാണ്. അതുകൊണ്ടാണ് “നീ കൈക്കൊള്ളുന്നതിനെ ഞാൻ കൈക്കൊള്ളുകയും, നീ നിരാകരിക്കുന്നതിനെ ഞാൻ നിരാകരിക്കുകയും ചെയ്യും” എന്നത്. നമ്മൾ കൈക്കൊള്ളുന്നത് ഇഗ്നാത്തിയോസ്, സത്യവിശ്വാസം ഭംഗം കൂടാതെ പഠിപ്പിച്ചുതന്ന ബെസേലിയോസ്, ഗ്രിഗോറിയോസ്, ദീയസ്കോറോസ്, ഫീലക്സിനോസ്, സെവോറിയോസ് എന്നിവരെയൊക്കെയാണ്; അതിനോടൊപ്പം നെസ്തോറിയോസിനെയും തിയോഡോറിനെയും പോൾ ഓഫ് സമോസോട്ടയെയും തിയോഡർ ഓഫ് മോസസ്ിയയെയും തുടങ്ങിയവരെയും തിരസ്കരിക്കുന്നതും പാട്ടിൽ എഴുതിയിട്ടുണ്ട്. നിങ്ങൾ ആ പാട്ട് നോക്കണം.
ചില യാക്കോബായക്കാരും ചില ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിൽ പെട്ടവരും എനിക്ക് മെസ്സേജ് അയക്കാറുണ്ട്: “എന്തിനാ ഇതൊക്കെ പറയുന്നത്; എവൻഗേലിയോന് ശേഷം നീ പാടേണ്ട പാട്ടാ ഇത്.” ഇന്ന് നമുക്ക് എക്യൂമനിസത്തിന്റെ ഒരു അസ്കിത കയറി പിടിച്ചിരിക്കുന്നതുകൊണ്ട് നമ്മൾ നമ്മളല്ലാതെയായി മാറുകയാണ്. ഷെർലക്ക് ടോംസ് എന്ന സിനിമയിൽ കലാഭവൻ ഷാജോൺ കഥാപാത്രം ബ്രേസർ വാങ്ങി വന്ന്, അലമാരി പരിശോധിക്കുമ്പോൾ “പരിശോധിക്കേണ്ട” എന്ന് പറയുന്ന രംഗം പോലെ, പലരുടെയും അലമാരി പരിശോധിച്ചാൽ വലിയ കുഴപ്പമായി തീരും. ഞാൻ പറഞ്ഞുവരുന്നത് എന്തെന്നാൽ, അമിതമായ എക്യൂമനിക്കൽ മോഹങ്ങൾ കൊണ്ടാണ് നിങ്ങളുടെ അലമാരിക്കകത്ത് പുള്ളിക്കുത്തുള്ള സാധനങ്ങൾ ഇരിക്കുന്നത്; അതൊക്കെ ഒതുക്കത്തിൽ ഡംപ് ചെയ്ത് സത്യവിശ്വാസം ഹോൾഡ് ചെയ്യുക. നിങ്ങളെ പട്ടം കെട്ടിച്ചത് എന്തിനാണ്? നിങ്ങൾ വായിച്ച അമാലോക്യ — അത് നല്ലതാണ് — അത് ഒരിക്കൽ മാത്രം വായിക്കാനുള്ളതല്ല; എല്ലാ ദിവസവും വായിക്കണം. യാക്കോബായ സഭയിലെ മെത്രാച്ചന്മാർ ആണെങ്കിലും ഒരു ദിവസം തുടങ്ങുന്നതിന് മുമ്പ് യാമപ്രാർത്ഥനകൾ കൃത്യമായി ചൊല്ലും; രാവിലെ എഴുന്നേറ്റ് പ്രഭാത നമസ്കാരം ചൊല്ലും. അതുപോലെ എന്റെ ഒരു ഹമപിൾ റിക്വസ്റ്റ് ആണ്: അമാലോക്യ നല്ലതാണ്; ഒരിക്കൽ മാത്രം വായിക്കാതെ, എല്ലാ ദിവസവും വായിക്കണം. അപ്പോൾ നമ്മൾ എന്താണ് വായിച്ചത്, എന്താണ് പ്രതിജ്ഞ എടുത്തത്, എന്താണ് ചെയ്യേണ്ടത് — എല്ലാം ക്ലിയറായി മനസ്സിലാകും; എന്ത് വിശ്വാസം പ്രഖ്യാപിക്കേണ്ടതാണെന്ന് മനസ്സിലാകും.
ഇന്ന് കേരളത്തിൽ പ്രസംഗിക്കപ്പെടുന്നത് “ചീപ്പ് ഗോസ്പൽ” ആണ്. കഴിഞ്ഞ ദിവസം ഞാൻ മാരാമൻ കൺവെൻഷന്റെ ഒരു റീൽ കണ്ടു; കേരളത്തിൽ ഏറ്റവും കൊട്ടിഘോഷിക്കപ്പെട്ട് നടക്കുന്ന കൺവെൻഷൻ ആണ് മാരാമൻ കൺവെൻഷൻ. മെത്രാച്ചന്മാർ നടന്നു വരുമ്പോൾ പാടുന്ന ഈ വർഷത്തെ പാട്ട് ഞാൻ ശ്രദ്ധിച്ചു. സത്യത്തിൽ എനിക്ക് സഹതാപം തോന്നി. മാർത്തോമ സഭ എത്രയോ വലിയ സിംഹങ്ങളും പുലികളും ഉള്ള സഭയാണ് — വിദ്യാഭ്യാസ വിചക്ഷണന്മാരും പണ്ഡിതകേസരികളും ഉള്ള ഭയങ്കര സഭ — പക്ഷേ എത്ര ചീപ്പ്, വിലകുറഞ്ഞ കാര്യങ്ങളാണ് നിങ്ങൾ അവിടെ പറയുകയും പാടുകയും ചെയ്യുന്നത്. “ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ മഹാസമ്മേളനം” എന്നൊക്കെ പറയുന്ന മാരാമൻ കൺവെൻഷൻ; ഇതൊക്കെ പറയാൻ ഒരു അളവ് വേണ്ടേ? മണർകാട് പള്ളിക്കാർ പറയും: “ഏഷ്യയിലെ ഏറ്റവും വലിയ പ്രൊസഷൻ ആണ് ആറാം തീതിയിലെ റാസ.” ഏഷ്യ എവിടെയാണെന്ന് പോലും അറിയാത്ത ഒരുത്തനാണ് ആദ്യം അത് പറഞ്ഞത്. പത്രത്തിലൊക്കെ, മനോരമയിലൊക്കെ, അത് കൊടുക്കും. ഏഷ്യ എവിടെയാണ്, യൂറോപ്പ് എവിടെയാണ്, അമേരിക്ക എവിടെയാണ് എന്നൊന്നും അറിയാത്ത ആളുകൾ ചുമ്മാ അങ്ങ് പറയുകയാണ്: “ഏഷ്യയിലെ ഏറ്റവും വലിയ കൺവെൻഷൻ.” അപ്പോ ആ “ഏഷ്യയിലെ ഏറ്റവും വലിയ കൺവെൻഷൻ” എന്താണ് പറയുന്നത്? എത്ര ചീപ്പ് കാര്യങ്ങളാണ് നിങ്ങൾ പറയുന്നത്, വിലകുറഞ്ഞ കാര്യങ്ങളാണ്. അതിനെപ്പറ്റി ഞാൻ അടുത്ത ദിവസം ഒരു ലൈവ് ചെയ്യാം, കാരണം നിങ്ങളുടെ ഗോസ്പലിന്റെ കണ്ടെന്റ് എന്താണ്.
നിങ്ങൾക്ക് ലജ്ജിക്കാൻ വകയുണ്ട്. അത്രമാത്രം ലജ്ജിക്കാൻ വകയുള്ള കാര്യങ്ങളാണ് നിങ്ങൾ അവിടെ പറയുന്നത്. നിങ്ങൾക്ക് ഇപ്പോൾ അതിന്റെ ലജ്ജ മനസ്സിലാകുന്നില്ല. വെളിപ്പാട് പുസ്തകത്തിൽ മൂന്നാം അധ്യായത്തിൽ ഇരുപതാം വാക്യം മുതൽ നിങ്ങൾ വായിക്കണം. അതിനകത്ത് വലിയൊരു ദുസ്ഥിതിയിൽപ്പെട്ട ഒരുത്തനെപ്പറ്റി പറയുന്നുണ്ട്: “നീ നഗ്നനാണ്, നീ കുരുടനാണ്, നീ ദരിദ്രനാണ്.” ഒന്നും കുഴപ്പമില്ല — ഒരാൾ നഗ്നനാണ്, അയാൾ തന്നെ കുരുടനാണ്, അയാൾ തന്നെ ദരിദ്രനാണ്; പിന്നെ അവിടെ പറയുകയാണ് “നീ നിർഭാഗ്യവാനും ദരിദ്രനും കുരുടനും നഗ്നനും” എന്ന്. ഒന്ന് ഓർത്തുനോക്കിക്കോ: ഒരാൾ ദരിദ്രനാണ്, ഓക്കേ; പക്ഷേ കണ്ണ് കാണുന്നില്ല. ദരിദ്രൻ മാത്രമല്ല, നിർഭാഗ്യവാനുമാണ്. നിർഭാഗ്യവാനും ദരിദ്രനും നഗ്നനും കുരുടനും കൂടെയായ ഒരാൾ. എന്നാൽ അതിനേക്കാൾ ശോചനീയമായൊരു കാര്യം അവിടെ ഉണ്ട്. എന്താണെന്ന് അറിയാമോ? “നീ അറിയാതിരിക്കുന്നു.” ഇതിനേക്കാൾ വലിയൊരു നാണക്കേട്, ഇതിനേക്കാൾ വലിയൊരു ഗതികേട് ഉണ്ടോ? അവൻ നഗ്നനാണ്, ദരിദ്രനാണ്, കുരുടനാണ്, നിർഭാഗ്യവാനാണ് — പക്ഷേ അവൻ അത് അറിയുന്നില്ല. ഇപ്പോൾ നിങ്ങൾ ആൾക്കൂട്ടത്തിനിടയിൽ, സിറ്റിയിൽ കൂടി നടന്നു പോകുന്നു; നിങ്ങൾ നഗ്നനാണ്. നിങ്ങൾ അത് അറിയുന്നില്ലല്ലോ. വല്ലാത്ത അവസ്ഥയാണ്. അപ്പോൾ “അറിയാതിരിക്കുന്നു” എന്നതാണ്.
നിങ്ങൾ പ്രസംഗിക്കുന്ന ഈ സുവിശേഷത്തിന്റെ പാപ്പരത്തം, അതിന്റെ വൃത്തികേട്, എത്ര ചീപ്പ് ആയിട്ടുള്ള കാര്യങ്ങളാണ് നിങ്ങൾ സംസാരിക്കുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ട് അത് നിങ്ങൾക്ക് ബോധ്യപ്പെടുത്താൻ വേണ്ടി ഞാൻ ഒരു സ്പെഷ്യൽ എപ്പിസോഡ് ചെയ്യുന്നുണ്ട്. എന്താണ് അതിലെ വൃത്തികേട്, എന്താണ് അതിലെ പാപ്പരത്തം എന്നൊന്ന് വിശദീകരിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. കാരണം ഈ മാരാമൻ കൺവെൻഷൻ കണ്ടപ്പോൾ എനിക്ക് ഇൻസ്പിറേഷൻ ഉണ്ടായി: എന്തൊരു കഷ്ടം! ഇത്രയും ആളെ വിളിച്ചുകൂട്ടി, ഇത്രയും പണവും മുടക്കി, ഈ സ്റ്റേജും കിട്ടിയിട്ട് നിങ്ങൾ എന്താണ് പറയുന്നത്? നമ്മൾ അടുത്ത ദിവസം അത് വിലയിരുത്തും — കണ്ടെന്റ് ഓഫ് മാർത്തോമ ഗോസ്പൽ എന്താണ്? നിങ്ങൾ ലോകത്തോട് പറയുന്ന മെസ്സേജ് എന്താണ്? ഞങ്ങൾക്കും കേൾക്കാൻ താല്പര്യമുണ്ട്. ആ മെസ്സേജ് എന്താണെന്ന് നോക്കി, അതിനെ നമ്മൾ വിലയിരുത്തും.
ഇവിടെ നമ്മൾ പറഞ്ഞുകൊണ്ടുവന്നത് ഇങ്ങനെ: ഇവർക്കു തോന്നൽ ഉണ്ടായി — ഗ്രീക്ക് പാരമ്പര്യം ഉണ്ട്, ലത്തീൻ പാരമ്പര്യം ഉണ്ട്, സുറിയാനി പാരമ്പര്യം ഉണ്ട്. ഗ്രീക്ക് പാരമ്പര്യവും ലത്തീൻ പാരമ്പര്യവും ഇവിടെ നിൽക്കത്തില്ല. അതിനാൽ “സുറിയാനി പാരമ്പര്യം; നമുക്ക് സുറിയാനിക്കാരാകാം” എന്ന് തീരുമാനിച്ചു. അപ്പോ സുറിയാനിക്കാരാകാം എന്ന് തീരുമാനിച്ചപ്പോൾ, സുറിയാനി സഭയിൽ ഒരു പ്രശ്നമുണ്ട്. ഏത് പ്രശ്നമാണ്? നെസ്തോറിന്റെ ഒരു ഗ്രൂപ്പും ഉണ്ട്; കൂറിലോസിന്റെ ഗ്രൂപ്പും ഉണ്ട്. കൂറിലോസിന്റെ സത്യവിശ്വാസത്തെ അട്ടിമറിച്ചുകൊണ്ട് നെസ്തോറിന്റെ വിശ്വാസത്തെ റീബ്രാൻഡ് ചെയ്ത് കൽക്കൂദോനിയൻ സുന്നോധോസ് കൊണ്ടുവന്നപ്പോൾ, ആ സുന്നോധോസിന്റെ തീരുമാനങ്ങൾക്ക് എതിരായി ശക്തമായി നിലയുറപ്പിച്ച വിശുദ്ധ പിതാവാണ് സേവറിയോസ് — സുറിയാനിക്കാരുടെ കിരീടം എന്ന് സുറിയാനി സഭയുടെ ലിറ്റർജിയിൽ വിശേഷിപ്പിക്കുന്ന ദ ക്രൗൺ ഓഫ് സിറിയൻസ്.
സേവറിയോസ് പിതാവിന്റെ മാനിത്തോയാണ് “നിൻ മാതാവ് വിശുദ്ധന്മാർ” എന്ന് വിശുദ്ധ കുർബാനയ്ക്ക് ആമുഖമായി യാക്കോബായക്കാർ പാടുന്നത്. ഇന്ത്യൻ ഓർത്തഡോക്സിൽ ഇപ്പോൾ ആ പാട്ടുണ്ടോ എന്ന് എനിക്കറിയില്ല; അവർ അത് തിരുത്തിയെന്നോ നിർത്തിയെന്നോ കേട്ടിട്ടുണ്ട്. കൃത്യം അറിയില്ല. അതുകൊണ്ട് “നിൻ മാതാവ് വിശുദ്ധന്മാർ” അതുതന്നെയല്ല, ഈ എക്കാറ സംഗീതം. സുറിയാനി സഭയിലെ എട്ട് നിറങ്ങൾ ഉണ്ട് — എട്ട് നിറങ്ങൾ. മാർത്തോമക്കാരുടെ ഒരു പാട്ടുണ്ട്: “എന്തതിശയമേ ദൈവത്തിന്റെ സ്നേഹം എത്ര മനോഹര…” ചിലർ പെന്തക്കോസ്തുകാരുടെ പാട്ടാണെന്ന് തെറ്റിദ്ധരിക്കുന്നു; മാർത്തോമക്കാരുടെ പാട്ടാണ്. അത് മൂന്നോ നാലോ രീതിയിൽ പാടാം; “എന്തതിശയമേ” എന്നത് മൂന്ന് ട്യൂണിൽ പാടാം എന്നുള്ളത് ഈ സുറിയാനി സഭയുടെ എക്കാറ സംഗീതത്തിൽ നിന്നുള്ളതാണ്. എക്കാറ സംഗീതം എട്ട് നിറത്തിൽ പാടാം; സുറിയാനി സഭയുടെ ലിറ്റർജിയിലെ എല്ലാ ഗീതങ്ങളും എട്ട് നിറത്തിൽ പാടാം. മാർത്തോമക്കാരൻ “എന്തതിശയമേ” എഴുതിയപ്പോൾ മൂന്നു നിറം പോലും മതിയെന്ന് ഓർത്ത് ഉണ്ടാക്കിയതാണ്; അതിനാൽ അത് പെന്തക്കോസ്തുകാരുടെ പാട്ടല്ല എന്ന് ഇൻവെർട്ടർ കോമയിൽ പറയുന്നത്.
ഞാൻ പറഞ്ഞു വന്നത് എന്തെന്നാൽ, ഈ എക്കാറ സംഗീതം സുറിയാനി സഭയിൽ ആവിഷ്കരിച്ചതും സെന്റ് സേവറിയോസാണ്. സേവറിയോസ് പിതാവിന്റെ കോൺട്രിബ്യൂഷനാണ്. അതുകൊണ്ടാണ് നമ്മൾ ഹൂത്തോമ പാടുമ്പോൾ സേവറിയോസിനെപ്പറ്റി പറയുമ്പോ “സംഗീതത്താൽ സഭയെ ഉണർത്തിയ മോർ സേവറിയോസ്” എന്ന് പറയുന്നത്. അത്രമാത്രം പ്രാകൽഭ്യത്തോടെ ശക്തമായ പ്രസംഗങ്ങളിലൂടെ, അതിനേക്കാൾ ശക്തമായ കത്തുകളിലൂടെ, ലേഖനങ്ങളിലൂടെ, ദൈവശാസ്ത്രപരമായ വലിയൊരു പോരാളി, യോദ്ധാവായിരുന്നു സേവറിയോസ്. അദ്ദേഹത്തിന്റെ ഹോമിലീസും അദ്ദേഹത്തിന്റെ ലെറ്റേഴ്സും, അതിൽ അദ്ദേഹം അവതരിപ്പിച്ച പ്രൗഢമായ ക്രിസ്റ്റോളജിയും. അതുകൊണ്ട് അദ്ദേഹം ക്രിസ്റ്റോളജിയുടെ ഒരു ചാമ്പ്യൻ ആണ്.
കൂറിലോസിന്റെ വിശ്വാസം അട്ടിമറിക്കപ്പെടുന്ന ഘട്ടത്തിൽ — കോപ്റ്റിക് ഓർത്തഡോക്സ് സഭ അതുകൊണ്ടാണ് സേവറിയോസ് ബാവായിക്ക് ഇരട്ടി മാനം നൽകി വർഷത്തിൽ രണ്ട് ഫീസ്റ്റ് സേവറിയോസിന് — അവരുടെ പിതാവായ കൂറിലോസിന്റെ സത്യവിശ്വാസത്തെ അട്ടിമറിച്ച് അതല്ലാതെ മറ്റൊന്നാക്കി മാറ്റുവാനുള്ള റോമിന്റെ ശ്രമത്തെ, കൽക്കൂദോൻ പക്ഷങ്ങളുടെ ശ്രമത്തെ, ഫലപ്രദമായി തടഞ്ഞതും ചെറുത്തുനിന്നതും, പഴുതുകളില്ലാതെ പ്രതിരോധം തീർത്തതും സേവറിയോസ് ആണ്. അത്രമാത്രം വലിയ ഗ്രേറ്റ് തിയോളജിയൻ. പക്ഷേ അദ്ദേഹത്തിന്റെ തിയോളജിക്കൽ കോൺട്രിബ്യൂഷനേക്കാൾ സ്നേഹാദരവുകളോടെ സുറിയാനി സഭ ഓർക്കുന്നത് അദ്ദേഹത്തിന്റെ ഗീതങ്ങളെയാണ്. അതുകൊണ്ടാണ് ഹൂത്തോമ പാടുമ്പോ “സംഗീതത്താൽ സഭയെ ഉണർത്തിയ മോർ സേവറിയോസ്” എന്ന് പറയുന്നത്. ബഹുമുഖ പ്രതിഭ. സുറിയാനി സഭയുടെ മാത്രം അല്ല; ക്രിസ്ത്യൻ ചർച്ചിന്റെ മുഴുവൻ ചരിത്രം എടുത്താൽ, പൗലോസിനൊപ്പം തലയൊപ്പത്തിൽ, അതിനേക്കാൾ തേജസ്സോടെ നിൽക്കുന്ന ഒരു പുരുഷനാണ് സേവറിയോസ്. ചരിത്രത്തിൽ തേജോരൂപിയായിട്ട് നിൽക്കുന്ന വ്യക്തിയാണ് സെന്റ് സേവറോസ്.
നമ്മുടെ കർത്താവിന്റെ മനുഷ്യാവതാരത്തെ സംബന്ധിച്ച് വളരെ കൃത്യമായി, സ്പഷ്ടമായി, ശക്തമായി, ആധികാരികതയോടെ തെളിയിക്കുകയും, കർത്താവിന്റെ അമ്മ മറിയം സംശയം കൂടാതെ ദൈവമാതാവാണെന്ന് എല്ലായിപ്പോഴും പ്രസംഗിക്കുകയും ചെയ്തതാണ് സേവറിയോസ്. അതാണ് ഇവർക്കു അരിശം — കത്തോലിക്കർക്കു — കാരണം കത്തോലിക്കർക്കത് ഇല്ല. നമ്മൾ പലപ്രാവശ്യം ഈ സീരീസിൽ പറഞ്ഞതുകൊണ്ട് ഞാൻ വീണ്ടും അതിലേക്ക് പോകുന്നില്ല; സംശയം ആര്ക്കെങ്കിലും ഉണ്ടെങ്കിൽ ചോദിക്കാം.
ദൈവമാതാവ് എന്നുള്ളത് സുറിയാനി സഭയുടെ യുണീക് ബിലീഫ് ആണ്. അതുകൊണ്ട് ദൈവമാതാവ് എന്ന വിശ്വാസത്തെ നിരാകരിച്ച നെസ്തോറിന്റെ ഒരു ഗ്രൂപ്പും, ദൈവമാതാവ് എന്ന് ആവർത്തിച്ച് ഉറപ്പിച്ച് പ്രഖ്യാപിച്ച മോർ സേവറിയോസിന്റെ ഗ്രൂപ്പും — അങ്ങനെ സുറിയാനി സഭ രണ്ടായി. ഇതാണ് ഞാൻ പറഞ്ഞുവരുന്നത്. “ഞങ്ങൾ സുറിയാനിക്കാരാണ്” എന്നു പറഞ്ഞാൽ, സുറിയാനിക്കാർ ഒന്നുകിൽ സേവറിയോസിന്റെ പക്ഷത്തുള്ളവരായിരിക്കും, അല്ലെങ്കിൽ നെസ്തോറിന്റെ പക്ഷത്തുള്ളവരായിരിക്കും. ഇത് നിങ്ങൾ ഏത് ഗ്രൂപ്പിലാണ്? “ഞങ്ങൾ ഇത് രണ്ടും അല്ലാതെ സുറിയാനിക്കാരാണ്” എന്ന് പറഞ്ഞാൽ അങ്ങനെ പറയാൻ പറ്റില്ല, കാരണം ഈ രണ്ടു ഗ്രൂപ്പേ ഉള്ളൂ.
അപ്പോ “ഞങ്ങൾ സുറിയാനിക്കാരാണ്” എന്ന് പറഞ്ഞപ്പോൾ മലങ്കര കത്തോലിക്കർ സുറിയാനിക്കാരാണെന്ന് പറഞ്ഞാൽ അവർ യാക്കോബായ സഭയുടെ ലിറ്റർജിയും മറ്റ് കാര്യങ്ങളും എടുത്തുവെച്ചതാണ്; വെസ്റ്റ് സുറിയാനിയാണ്. അപ്പോൾ ഈസ്റ്റ് സുറിയാനി പാരമ്പര്യത്തിൽ “ഞങ്ങൾക്ക് ഒരു പാരമ്പര്യമുണ്ട്” എന്ന് ഇവർ പറയുകയാണ്. 1993-ലാണ് ഈ അസുഖം തുടങ്ങുന്നത്; 2002-ഓടുകൂടി അസുഖം ഏറെക്കുറെ വർദ്ധിച്ചു; 2010 കഴിഞ്ഞപ്പോൾ ഇത് മൂർധന്യത്തിലായി, മൂർച്ചിച്ചു. അങ്ങനെ അന്നേരത്തേനും പല പാതിരിമാരും മീശ വളർത്താൻ തുടങ്ങി; കത്തോലിക്ക സഭയിലെ ചില ബിഷപ്പുമാർ ഷേവിംഗിന്റെ എണ്ണം കുറച്ച് ഇച്ചിരി കുറ്റിപ്പൂടെ മോന്ത വരുത്താൻ തുടങ്ങി. അങ്ങനെ “സുറിയാനിക്കാരാണ്” എന്നുപറഞ്ഞു.
സുറിയാനി സഭ പുരാതന സഭയാണ്; അവർക്കു നിഷ്ഠയും കൃത്യനിഷ്ഠയും ഉണ്ട്; യാമപ്രാർത്ഥനയും ഉണ്ട്. സുറിയാനി സഭയിൽ കൊന്ത നമസ്കാരം ഒന്നുമില്ല. ഇന്ന് “സുറിയാനിക്കാരാണ്” എന്ന് പറഞ്ഞ ചില അച്ചന്മാരും എത്രമാരും കൊന്തകച്ചവടം നടത്തുന്നുണ്ട്; അത് വേറൊരു വിഷയം.. അപ്പോ എന്ത് ചെയ്യണം? “യാമപ്രാർത്ഥന അച്ചടിക്കടാ” എന്ന് പറഞ്ഞു; അങ്ങനെ എന്തോ യാമപ്രാർത്ഥന ഉണ്ടാക്കി ഈ സീറോ മലബാറുകാർ. ഇതെല്ലാം സീറോ മലബാറിലെ ആളുകൾക്ക് അറിയാമോ? 1500 കൊല്ലമായി കൊന്ത ചൊല്ലിക്കൊണ്ടിരിക്കുന്ന ആ പാവങ്ങളോട് പറയുന്നത്: “നിങ്ങൾക്ക് യാമപ്രാർത്ഥനയില്ല.” അതുപോലെ “നിങ്ങൾ കിഴക്കോട്ട് തിരിഞ്ഞു നിൽക്കണം.” എവിടെ? പള്ളി തെക്കോട്ടും, മടക്കോട്ടും, പടിഞ്ഞാട്ടും, പറമ്പിന്റെ സൗകര്യം അനുസരിച്ച് വെച്ചിരിക്കുന്ന സീറോ മലബാർ പറ: “ഇനി കിഴക്കോട്ട് തിരിഞ്ഞു നിൽക്കണം.” കിഴക്കോട്ട് തിരിയുന്നതിനു മുമ്പ് ആദ്യം അൾത്താരയിലോട്ട് തിരിഞ്ഞു നിൽക്കും അച്ഛൻ. അച്ഛൻ പെന്തക്കോസ്തുകാരനായി നിൽക്കുന്നു — ജനത്തെ നോക്കി നിന്ന് പരിപാടി നടത്തിക്കൊണ്ടിരുന്നത് പെന്തക്കോസ്ത്-പ്രൊട്ടസ്റ്റന്റിലാണ്; ജനാഭിമുഖ പ്രസംഗം അവിടെയാണ്. പക്ഷേ പള്ളിയിൽ പ്രസംഗത്തിനല്ല, ആരാധനയ്ക്കാണ് പ്രാധാന്യം.
“കൺവെൻഷൻ” എന്ന കോൺസെപ്റ്റ് തന്നെ പാശ്ചാത്യമാണ്; നമുക്ക് വേണ്ടത് പെരുന്നാളുകളാണ്, കൺവെൻഷൻ അല്ല. സുറിയാനി പാരമ്പര്യത്തിൽ സ്പിരിച്വാലിറ്റി വർഷിപ്പുമായിട്ട് ബന്ധപ്പെട്ടതാണ്; വിശുദ്ധ കുർബാനയാണ് ഏറ്റവും വലിയ ആഘോഷം. വിശുദ്ധ കുർബാന കഴിഞ്ഞാൽ പിന്നെയുള്ളത് വിശുദ്ധന്മാരുടെ ഓർമ്മ പെരുന്നാളുകളാണ്. പെരുന്നാളുകൾ കൊണ്ടാടുക; കൺവെൻഷൻ നടത്തുക എന്നുള്ളത് തികച്ചും പാശ്ചാത്യമായ കോൺസെപ്റ്റാണ്. ആളുകളെ വിളിച്ചുകൂട്ടി കുറേ പേർ പ്രസംഗിച്ച് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നത് — അവിടുത്തെ കൺവെൻഷൻ സംസ്കാരത്തിൽ നിന്ന് “ജനാഭിമുഖ കുർബാന” എന്ന കോൺസെപ്റ്റ് വരുന്നു. ഇത് പുരാതന സഭയിൽ ഉള്ളതല്ല. അതിനാൽ പുരാതന സഭ ആകണമെങ്കിൽ ജനത്തെ നോക്കി ഇളിച്ചുകാണിക്കൽ പണി നിർത്തണം; നമുക്കും ജനത്തോടൊപ്പം തിരിഞ്ഞുനിന്ന് ബലിയർപ്പിക്കണം.
അയ്യോ, ഇതൊക്കെ നിങ്ങൾ കാണുന്നുണ്ടല്ലോ — ഈ സീറോ മലബാറിൽ നടക്കുന്നത്. “കഴുതയെ വേദം ഓതി കുതിരയാക്കുന്നു” എന്ന് പറഞ്ഞപോലെ. ഒരു ഭഗീരഥ പ്രയത്നം, പാശ്ചാത്യത്തിൽ പറയുന്ന പോലെ ഒരു ഹെർക്കൂലിയൻ ടാസ്ക്. അവർ നടത്തട്ടെ; ആശംസകളും. പക്ഷേ ഇതിനകത്തെ പ്രശ്നം ഇതാണ്: ഏത് സുറിയാനി പാരമ്പര്യത്തിൽ കൊണ്ടാണ് ഈ സഭയെ കെട്ടേണ്ടത്? ഏത് സുറിയാനി പാരമ്പര്യത്തിൽ ഈ സഭയെ കെട്ടണം എന്ന ചോദ്യത്തിന്, സേവറിയോസ് കന്യകാമറിയത്തെ ദൈവമാതാവ് എന്ന് വിളിക്കുകയും വിശേഷിപ്പിക്കുകയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന പാരമ്പര്യത്തിലേക്ക് പോകാമോ? അതല്ലേ പോകേണ്ടത്? നിങ്ങൾ കന്യകാമറിയത്തെ സ്നേഹിക്കുന്നെങ്കിൽ, കന്യകാമറിയത്തെ വിശ്വസിക്കുന്നെങ്കിൽ, കന്യകാമറിയത്തെ ശരാശരി കത്തോലിക്കൻ എങ്ങനെയാണ് കാണുന്നത്?
ഇന്ന് ഞാൻ ഒരു റീൽ കണ്ടു. ഫേസ്ബുക്കിൽ അത് കലക്കി — അത് കലക്കി എന്ന് പറഞ്ഞാൽ ആ വാക്ക് കറക്റ്റാണോ എന്ന് എനിക്കറിയില്ല — തകർത്തു, അതൊക്കെ. ഒരു കത്തോലിക്കൻ എങ്ങനെയാണ് കന്യകാമറിയത്തെ കാണുന്നത്, അവന്റെ നിലവാരം എന്താണെന്ന് ആ റീലിനകത്ത് കാണാം. ഞാൻ നോക്കട്ടെ, അത് കാണിക്കാൻ പറ്റുമോ എന്ന്. ഇതാണ് കന്യകാമറിയത്തെപ്പറ്റി ഒരു കത്തോലിക്കന്റെ കാഴ്ചപ്പാട്. ഇത് കണ്ടോ? നിങ്ങൾക്ക് കാണാമോ? ഇത് ഇതാണ് ഒരു കത്തോലിക്കന്റെ നിലവാരം; കണ്ടോണം. ഇപ്പോ ഞാൻ അത് പ്ലേ ചെയ്യാം.
പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ; വന്നിട്ട് ഞാൻ കാണാറുണ്ടേ; കണ്ടോ — കണ്ടോ രൂപം — കണ്ടോ ഒരു സ്ത്രീ ഇങ്ങനെ കൈകൂപ്പി നിൽക്കുന്നു; ആ ഒരു പ്രതിമയുടെ മുമ്പിൽ നിന്ന് ഒരു കത്തോലിക്ക കൊച്ചൻ അച്ഛൻ പാടുന്നു — അല്ല, അച്ഛൻ കൊച്ചൻ പാടുന്നു. എന്താണ്? “പതിവായി ഞാൻ അവളെ കാണാൻ പോകാറുണ്ട്; പതിവൊട്ടും തെറ്റാതെ അവിടെ ചെന്ന് നിൽക്കാറുണ്ട്.” ഇടനെഞ്ചിൽ അവന് തീയാണ് ഇവളെ കാണുമ്പോൾ. “ഇത് ആണ് കേട്ടോണം; കാണാൻ പോകാറുണ്ടേ; ഞാൻ കാണാറുണ്ടേ; പലനാളായി ഉള്ളിൽ നിക്കി; പോവാതിരി; പറയാതിരി വയ്യ; നെഞ്ചിൽ തീയാണെന്നേ.” എന്ന് പറഞ്ഞാൽ ഈ കൊച്ചനച്ഛൻ ഇവനെ ഇത് ഇൻസ്പയർ ചെയ്‌ച്ചതിന്റെ കാര്യം: പെന്തക്കോസ്തിൽ ഒരു പയ്യൻ “ഞാനൊരു തല്ലിപ്പൊളിയാണ്, എന്താ പറയുക, എന്താ ഇപ്പോ ചെയ്യുക” അങ്ങനെ ഒരു പാട്ടുണ്ടാക്കി, അത് വൈറലായി. അപ്പോൾ ഈ അച്ഛൻ സ്വപ്നം കാണുകയാണ് — അങ്ങനെയൊന്നു; അതുപോലെ ഒരു തെമ്മാടിത്തരം.
കന്യകാമറിയത്തിന്റെ ഒരു പ്രതിമ — കന്യകാമറിയത്തിന്റെ പ്രതിമയാണെങ്കിൽ — സുറിയാനി പാരമ്പര്യത്തിൽ എപ്പോഴും ഉണ്ണിയേശുവിനെ പിടിച്ചുകൊണ്ട് നിൽക്കും കന്യകാമറിയം. കാരണം ഉണ്ണിയേശു ഇല്ലാതെ മറിയത്തിന് നമ്മുടെ പിതാക്കന്മാർ ഒരു പ്രസക്തിയും കൊടുക്കുന്നില്ല. കാരണം “ദൈവമാതാവ്” എന്നുള്ള പ്രസക്തിയാണ്. അതുകൊണ്ട് കുഞ്ഞിനെ എടുത്തുകൊണ്ട് നിൽക്കുന്നതാണ് എപ്പോഴും. നിങ്ങളുടെ വീട്ടിൽ ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ട് നിൽക്കുന്നില്ലാതെ ഒരു കന്യകാമറിയത്തിന്റെ ചിത്രമോ ഐക്കണോ ഉണ്ടെങ്കിൽ അത് എടുത്തു കളയണം; അത് ഒരിക്കലും ഓർത്തഡോക്സ് പാരമ്പര്യത്തിൽ പെട്ടതല്ല, നമ്മുടെ പാരമ്പര്യത്തിൽ പെട്ടതല്ല.
ഈ കൈവിട്ടു നിൽക്കുന്ന “തള്ള” എന്ന് പറഞ്ഞാൽ എന്തോ ഒരു കുഴപ്പക്കാര കൊച്ചിനെ എവിടെങ്കിലും കൊടുത്തു; ക്രഷിൽ വിട്ടോ, ഡേക്കെയറിൽ വിട്ടോ, നേഴ്സറിയിൽ പോയോ — എന്താ സംഭവം? രണ്ടു കൈയും വിട്ടുനിൽക്കുന്ന മാതാവ് എന്ന് പറഞ്ഞാൽ അത് പുരാതന സുറിയാനി സഭയുടെ പാരമ്പര്യത്തിൽ പെട്ടതല്ല. നമ്മൾ ഉണ്ണീശോയെ വഹിച്ചുകൊണ്ട് നിൽക്കുന്ന മാതാവിനെയാണ് വെക്കുന്നത്. അതാണ് നമ്മുടെ ബ്ലെസിംഗ്. നമ്മുടെ വിശ്വാസം: ഈ യേശുവിനെ പ്രസവിച്ചു; അതുകൊണ്ട് ദൈവത്തിന്റെ മാതാവ്; അതാണ് അത്. അതിനിമിത്തമാണ് നമ്മൾ “അമ്മ” എന്ന് വിളിക്കുന്നത്. അല്ലാതെ അങ്ങനെയല്ല.
അപ്പോൾ ഇവരുടെ പ്രതിമ — നിങ്ങൾ കണ്ടോ — ഇങ്ങനെ കൈകൂപ്പി നിൽക്കുക; എന്താ സംഭവം എന്ന് അറിയത്തില്ല. അവിടെ പറയുകയാണ്: “പതിവായി ഞാൻ അവളെ കാണാൻ പോകാറുണ്ടേ; പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ; ഇടനെഞ്ചിൽ തീയാണേ; അടിവയറ്റിൽ പുകയാണേ; എനിക്കാകെ പരവേശമാണേ.” അപ്പോ ഇങ്ങനെ ഒരു പടപട പട ചങ്കിടിക്കുന്നുണ്ടേ. മറ്റേ പെന്തക്കോസ്ത് പയ്യന്റെ പോലെ വൈറൽ ആകാൻ വേണ്ടിയാണ് കൊച്ചച്ഛൻ ഇത് ഉണ്ടാക്കിയത്.
ഇതാണ് ഇവരുടെ സ്പിരിച്വാലിറ്റി. കന്യകാമറിയത്തെ കാശാക്കാൻ പറ്റുന്നിടത്തൊക്കെ വെച്ച് കാശാക്കും. അവരുടെ ലിറ്റർജിയിലോ തിയോളജിയിലോ കന്യകാമറിയത്തിന് ഒരു സ്ഥാനവും ഇല്ല. എന്നാൽ യാക്കോബായ വിശ്വാസത്തിൽ — യാക്കോബായ സഭയിലെ ചില ആളുകൾ, ചില അച്ചന്മാർ, ചില മെത്രാന്മാർ പോലും — “കത്തോലിക്കരാണ് കന്യകാമറിയത്തെ ആദരിക്കുന്നത്” എന്ന് ചിന്തിക്കുന്നത് തെറ്റിദ്ധാരണയാണ്. കേട്ടോ: കത്തോലിക്കർ കന്യകാമറിയത്തെ അവഗണിക്കുകയാണ്; അധിക്ഷേപിക്കുകയാണ്. ചരിത്രം പഠിക്കണം. അഞ്ചാം നൂറ്റാണ്ടിൽ തുടങ്ങിയതാണ്; നെസ്തോറിന്റെ കാലത്ത് തുടങ്ങിയ ആക്ഷേപമാണ് ഇത്. കത്തോലിക്ക സഭ മാതാവിനെ എങ്ങനെയാണ് കാണുന്നത് എന്ന് ശരിക്കും മനസ്സിലാക്കണം. കന്യകാമറിയത്തെ ഏറ്റവും ഉചിതമായി ആദരിക്കുന്നതും അംഗീകരിക്കുന്നതും ഏറ്റവും ഉന്നതമായ സ്ഥലത്ത് വെച്ച് ഉയർത്തിക്കാണിക്കുന്ന സഭ സുറിയാനി സഭയാണ്;.
ലോകത്ത് ക്രിസ്തീയ സഭാവിഭാഗങ്ങൾ മുഴുവൻ എടുത്താൽ, മാതാവിനെ ബഹുമാനിക്കുന്ന സഭ തങ്ങളാണെന്നുള്ള ഒരു തെറ്റിദ്ധാരണ പരത്തുന്നതിൽ ഈ കത്തോലിക്കർ വിജയിക്കുകയും ചെയ്തു. സുറിയാനി സഭയുടെ പേട്രാൻ സെയിന്റ് — ഇന്നത്തെ കേരളത്തിലെ യാക്കോബായ സഭ പോലെയുള്ള ആ സഭയുടെ പേട്രൻ സെയിന്റ് — സെന്റ് മേരി ആണ്. കത്തോലിക്ക സഭയുടെ പേട്രൻ സെയിന്റ് സെന്റ് ജോസഫ് ആണ്, മനസ്സിലായോ? കത്തോലിക്കരിൽ നല്ലൊരു പങ്ക് “യോസഫിന്റെയും മേരിയുടെയും മകനാണ് യേശു” എന്നാണ് വിശ്വസിക്കുന്നത്. അതാണ് “മനുഷ്യ യേശു” എന്ന് പറയുന്നത്. “ദൈവ യേശു” ആ കൂടെ വന്ന് വസിച്ചു; അതായത് ഗംഗയുടെ ദേഹത്ത് വന്നു കൂടിയ നാഗവല്ലി പോലെ, യേശുവിന്റെ ദേഹത്ത് വന്നുകൂടിയ ദൈവമാണ് “ക്രിസ്തു.” അങ്ങനെ “യേശു” എന്ന മനുഷ്യനും “ക്രിസ്തു” എന്ന ദൈവവും ഒരുമിച്ചു ചേർന്നപ്പോൾ “യേശുക്രിസ്തു” ഉണ്ടായി — ഇതാണ് അവരുടെ ഒരു വിശ്വാസം, സത്യമായിട്ട്. അതുകൊണ്ട് അവർക്കു മാതാവിൽ അങ്ങനെ ബഹുമാനമില്ല. എന്നാൽ നാട്ടുകാരുടെ കണ്ണിൽ പൊടി ഇടാൻ വേണ്ടി കൊണ്ടുപോകും.
ഈ മാതാവിനെ ഇത്ര കൃത്യമായി “ദൈവമാതാവ്” എന്ന് വിശേഷിപ്പിക്കുകയും, അവൾ പ്രസവിച്ചത് ദൈവത്തെയാണെന്നും, അവൾ മടിയിൽ വെച്ച് താലോലിച്ചത് ദൈവത്തെയാണെന്നും, അവൾ മുലപാലുകൂട്ടിയത് ദൈവത്തെയാണെന്നും വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും, അതിനുവേണ്ടി വാദിക്കുകയും പോരാടുകയും ചെയ്യുന്ന സുറിയാനി പാരമ്പര്യം വേണ്ട; മറിച്ച് “ദൈവമാതാവ്” എന്ന നിലയിൽ നിന്ന് ആരംഭിച്ച നെസ്തോറിന്റെ പാരമ്പര്യം മതി തങ്ങൾക്കെന്ന് ആര് തീരുമാനിച്ചു? സീറോ മലബാറുകാർ തീരുമാനിച്ചു. അങ്ങനെ സീറോ മലബാറുകാർക്ക് എന്നല്ല, സുറിയാനി പാരമ്പര്യം എടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും മുമ്പിൽ ഈ ചോയ്സ് വരും: “ഐ ആം എ സുറിയാനിക്കാരൻ.” ഓ, വെരി ഗുഡ്. ദെൻ നെക്സ്റ്റ് ക്വസ്റ്റ്യൻ: നീ ഒരു സുറിയാനിക്കാരനാണ്; അതെ, ഞാൻ സുറിയാനിക്കാരനാണ്; ശരി — “ആർ യൂ നെസ്തോറിയൻ ഓർ ജാക്കോബൈറ്റ് ?”
സേവറിയോസിന്റെ വിശ്വാസ പാരമ്പര്യത്തിനുവേണ്ടി സഭയെ ശക്തിപ്പെടുത്തിയ ഒരു പിതാവാണ് യാക്കോബ് ബുർദാന. ഈ യാക്കോബ് ബുർദാനയുടെ പേരിൽ ആ ഗ്രൂപ്പിനെയും, മറ്റേ ഗ്രൂപ്പിനെ നെസ്തോറിയസിന്റെ പേരിലും അവിടെയുള്ള ആളുകൾ വിശേഷിപ്പിച്ചു. അത് തിരിച്ചറിയണ്ടേ. ഉപദേശസംബന്ധമായി കന്യക മറിയം ദൈവമാതാവാണെന്ന് വിശ്വസിക്കുന്ന ഒരു ഗ്രൂപ്പും, ദൈവമാതാവ് അല്ലെന്ന് വിശ്വസിക്കുന്ന ഒരു ഗ്രൂപ്പും. കന്യക മറിയം ദൈവമാതാവാണ് എന്ന് പ്രഖ്യാപിച്ചത് എഫേസോസിലെ സൂന്നഹദോസ് ആണ് — 431-ലെ. അപ്പോൾ എഫേസോസ് സൂന്നഹദോസിനെ അംഗീകരിക്കുന്ന ഒരു ഗ്രൂപ്പും, എഫേസോസ് സുന്നഹദോസിനെ നിരാകരിക്കുന്ന ഒരു ഗ്രൂപ്പും. എഫേസോസ് സുന്നഹദോസിനെ നിരാകരിക്കുന്ന ഗ്രൂപ്പാണ് നെസ്തോറിയന്മാർ; അവർ അത് അംഗീകരിക്കുന്നില്ല. അതാണ് “ചർച്ച് ഓഫ് ദ ഈസ്റ്റ്” എന്നറിയപ്പെടുന്നത്. അവർ രണ്ട് സുന്നഹദോസുകൾ മാത്രമേ അംഗീകരിക്കൂ. മൂന്ന് സുന്നഹദോസുകൾ അംഗീകരിക്കുന്നവർ, മൂന്ന് സുന്നഹദോസുകൾ അംഗീകരിക്കാത്തവർ — അങ്ങനെ. മൂന്ന് സുന്നഹദോസുകൾ അംഗീകരിക്കുന്നവരെ “യാക്കോബായക്കാർ” എന്നും, രണ്ട് സുന്നഹദോസുകൾ മാത്രം എടുക്കുന്നവരെ “നെസ്തോറിയന്മാർ” എന്നും വിളിക്കാൻ തുടങ്ങി. അതുകൊണ്ട് സുറിയാനിക്കാർ രണ്ട്. ഒരാൾ “ഞാൻ സുറിയാനിക്കാരൻ” എന്ന് പറഞ്ഞാൽ അടുത്ത ചോദ്യം: “നീ നെസ്തോറിയനാണോ, യാക്കോബക്കാരനാണോ?”
നിങ്ങൾ “യാക്കോബ വിശ്വാസമാണ് ഞങ്ങളുടേത്” എന്ന് സീറോ മലബാറുകാർക്ക് പറയാൻ പറ്റുമോ? പറ്റില്ല. അപ്പോൾ യാക്കോബക്കാരൻ അല്ലെങ്കിൽ പിന്നെ? നെസ്തോറിയനാണെന്ന് സമ്മതിക്കണ്ടേ? അത് പറ്റുമോ? അതും പറ്റില്ല. “ചെകുത്താനും കടലിനും ഇടക്കന്ന് വണ്ട” എന്ന് ആരോട് പറഞ്ഞില്ലേ? ഇതിപ്പോ “യാക്കോബായ വിശ്വാസമാണ് ഞങ്ങളുടേത്” എന്ന് പറയാൻ പറ്റത്തില്ല; പക്ഷേ “ഞങ്ങൾ സുറിയാനിക്കാരാണ്” എന്നും പറയുന്നു. “സുറിയാനിക്കാരാണ്” ആണെങ്കിൽ നെസ്തോറിയനാകണ്ടേ? അത് പറ്റത്തില്ല. പിന്നെ നെസ്തോറിയൻ അല്ലാത്തൊരു പാരമ്പര്യം സുറിയാനിക്കാരുടെ ഇടയിൽ ഇല്ലടാ, പൂവേ.
സുറിയാനി സഭയിൽ ഒരു പിളർപ്പുണ്ടായി; ഒരു വിഭാഗം യാക്കോബായ വിശ്വാസത്തിലും മറുവിഭാഗം നെസ്തോറിയ വിശ്വാസത്തിലും നിൽക്കുന്നു. അപ്പോൾ “ഞങ്ങൾ അത്ര നെസ്തോറിയന്മാരല്ല; ഒരു പ്രത്യേകതരം നെസ്തോറിയന്മാരാണ്” എന്ന രീതിയിൽ.
നെസ്തോറിയോസ്, തിയോഡർ ഓഫ് മോസ്റിയ, ഡിയോഡർ ഓഫ് താർസൂസ് — ഈ മൂന്നു പേരുടെ ജോയിന്റ് എഫോർട്ടാണ് ഈ നെസ്തോറിയനിസം. അപ്പോൾ സീറോ മലബാറുകാരോട് നമ്മൾ ചോദിച്ചു: “നിങ്ങൾക്ക് പിതാക്കന്മാരില്ലേ? പിതാക്കന്മാരുടെ പെരുന്നാളുകൾ ഇല്ലേ?” കാരണം ഇവിടെ ഓർമ്മപ്പെരുന്നാളുകൾ, ആ പിതാവിന്റെ ഓർമ്മ, ഈ പിതാവിന്റെ ഓർമ്മ — അതൊക്കെ കാണുമ്പോൾ നമുക്കും കൊതി വരില്ലേ? കഴിഞ്ഞ അഞ്ചു വർഷമായി ഈ ലൈവ് സീരീസ് വഴി നമ്മൾ ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കുകയാണ്: “സീറോ മലബാറുകാർക്ക് പിതാക്കന്മാരില്ലേ?” അവസാനം അവരുടെ ഉന്നത അധികാരസമിതിയിൽ ഈ ചോദ്യം ചെന്നു; കാരണം ഇവിടെ നിന്ന് കേൾക്കുന്ന കാര്യങ്ങൾ അവിടെ ചെന്ന് ചോദിക്കാൻ വേണ്ടി കുറെ പേർ ഉണ്ട്. അവസാനം അവർ പറഞ്ഞു: “നമുക്കും പിതാക്കന്മാരുണ്ട്; നമുക്ക് പിതാക്കന്മാരുടെ ഓർമ്മ വേണം.” അങ്ങനെ അവർ തീരുമാനിച്ചു; അവർ ഒരു പിതാക്കന്മാരുടെ ഓർമ്മ വെക്കുകയാണ്.
ഞാൻ അത് കാണിക്കാം. നമുക്ക് സന്തോഷമാണ്, കേട്ടോ. കാരണം പിതാക്കന്മാർ ഇല്ലാതിരുന്നവർക്ക് ഒരു പിതാവൊക്കെ ഉണ്ടാകുന്നത് നമുക്ക് സന്തോഷമാണ്. കണ്ടോ, ഇത് നിങ്ങൾക്ക് കാണാൻ പറ്റും. ഇത് ഫേസ്ബുക്ക് പേജാണ്. കണ്ടോ, ഇത് കത്തോലിക്കരുടെ ഫേസ്ബുക്ക് പേജാണ്. ഇച്ചിരി വലിപ്പെടുത്തിയിട്ടുണ്ട്; കാണാമോ നിങ്ങൾക്ക്? ഇത് “നസ്റാനി വോയ്സ്” — ഫെബ്രുവരി അഞ്ചിന് അവർ ഇട്ട പോസ്റ്റാണ്. ദുക്കറാന, കണ്ടോടാ. “ഞങ്ങളുടെ പിതാക്കന്മാർ” നിൽക്കുന്നു; കണ്ടോടാ. മൂന്നെണ്ണം നിൽക്കുന്നു; സുറിയാനി ഒക്കെ എഴുതിയിരിക്കുന്നത്. “ഇളകി പിതാക്കന്മാരായ മോർ ദിയോദോറോസ്, മാർ തിയോഡർ, മാർ നെസ്തോറിയോസ് എന്നീ സത്യവിശ്വാസം പഠിപ്പിച്ച മൽപാന്മാരുടെ ദുക്കറാന.” കണ്ടോ, സീറോ മലബാർ സഭ. ഈ ലൈനിൽ മൂന്നു പേരെ ഓർമ്മപ്പെരുന്നാൾ നടത്തുകയാണ്. ആരാണ്? തിയോഡർ ഓഫ് മോസ്റിയ, ഡിയോഡർ ഓഫ് താർസൂസ്, നെസ്തോറിയോസ് ഓഫ് കോൺസ്റ്റാന്റിനോപ്പിൾ.
ഈ മൂന്നു പേരും ആരാണ്? ഇവരുടെ മൂന്നിന്റെയും ജോയിന്റ് എഫോർട്ടാണ് നെസ്റ്റോറിയനിസം. അപ്പോൾ “ഞങ്ങൾ അത്ര നെസ്റ്റോറിസം ഒന്നുമില്ല” എന്ന് പറയുമ്പോഴും, കത്തോലിക്ക സഭ എഡി 431-ലെ എഫേസോസ് സുന്നോധോസ് — പൊതു സുന്നോധോസ് — അതിനെ അംഗീകരിക്കുന്നതാണ് റോമൻ കത്തോലിക്ക സഭ. എഡി 431-ലെ സുന്നഹദോസ് അംഗീകരിക്കുന്നതാണ്. പക്ഷേ കത്തോലിക്ക സഭയ്ക്ക് ഉള്ളൊരു പ്രശ്നം എന്താണെന്ന് വെച്ചാൽ, കത്തോലിക്ക സഭയുടെ എക്ലീഷിയാസ്റ്റിക്കൽ നിലപാട് അനുസരിച്ച് ഒരു പൊതു സുന്നഹദോസിന്റെ തീരുമാനം കത്തോലിക്ക സഭയ്ക്ക് ബൈൻഡിങ് ആയിരിക്കും, എന്നും ബൈൻഡിങ് ആണ്; അത് ഒരിക്കലും മാറ്റാൻ പറ്റത്തില്ല. അതേസമയം തന്നെ ഇവർക്ക് നെസ്തോറിനെ എടുക്കുകയും വേണം. കത്തോലിക്ക സഭയുടെ എക്ലീഷിയോളജിയിൽ ഒരു എക്യുമനിക്കൽ കൗൺസിലിന്റെ ഡോക്ട്രിനൽ ഡിസിഷൻസിനെ റിവേഴ്‌സ് ചെയ്യാൻ പറ്റത്തില്ല — നോട്ട് റിവേഴ്‌സിബിൾ. അതുകൊണ്ടാണ് അവർ 431-ലെ ഡോക്ട്രിനൽ ഡിസിഷൻ അക്സെപ്റ്റ് ചെയ്യുന്നത്; അത് ബൈൻഡിങ് ആണ്.
പിന്നെയുള്ളത്, കത്തോലിക്ക സഭയും ഈസ്റ്റേൺ ഓർത്തഡോക്സ് സഭയും കൂടെയുള്ള മധുവിധു കാലഘട്ടത്തിൽ ഏഴ് കൗൺസിലുകൾ നടന്നെന്ന് പറയുന്നത്. ഈ മൂന്ന് പൊതു സുന്നഹദോസുകൾക്ക് പുറമെ നാലെണ്ണം കൂടി അവർ നടത്തി. അതിലൊന്നാണ് സെക്കൻഡ് കൗൺസിൽ ഓഫ് കോൺസ്റ്റാന്റിനോപ്പിൾ; അത് 553-ലാണ്. ആ സെക്കൻഡ് കൗൺസിലിൽ പോസ്റ്റ് ഹ്യൂമസിലി ആയി ഡിയോഡോറിനെയും തിയോഡോറിനെയും അനത്തമൈസ് ചെയ്തിട്ടുണ്ട് — മരണാനന്തരം. സെക്കൻഡ് കൗൺസിൽ ഓഫ് കോൺസ്റ്റാന്റിനോപ്പിൾ തിയോഡർ ഓഫ് മോസ്റിയയെയും ഡിയോഡർ ഓഫ് താർസൂസിനെയും അനത്തമൈസ് ചെയ്തു.
ഇപ്പോൾ നിങ്ങൾ സീറോ മലബാർ സഭയുടെ പോസ്റ്ററിൽ കണ്ട മൂന്നു പേരിൽ, ഒരാൾ — നെസ്തോർ — എഫേസോസ് കൗൺസിലിൽ അനത്തമൈസ് ചെയ്യപ്പെട്ട ആളാണ്; എഫേസോസ് കൗൺസിൽ ഓഫ് എഫേസോസ്, എഡി 431-ലെ. ഇപ്പുറത്തിരിക്കുന്ന രണ്ടുപേർ ഒരുപോലെ സെക്കൻഡ് കൗൺസിൽ ഓഫ് കോൺസ്റ്റാന്റിനോപ്പിളിൽ അനത്തമൈസ് ചെയ്തവരാണ്. കത്തോലിക്ക സഭയുടെ രണ്ട് പൊതു സുന്നോധോസുകളിൽ അനത്തമ ചൊല്ലിയ മൂന്നു പേരുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിക്കുന്ന വിധത്തിൽ സീറോ മലബാർ സഭ അതപ്പതിച്ചു. എന്തൊരു ദുരന്തമാണ്! നിങ്ങൾ ഒന്ന് ഓർത്തുനോക്കി: എന്തൊരു ദുരന്തമാണ്! എന്നിട്ടാണ് അവർ ഇരുന്നിട്ട് പറയുന്നത് “നമ്മൾ എവിടെ മാർസിയോനിസം പറഞ്ഞു?” ആരാണ് മാർസിയോൺ? ആർക്കറിയാം? അദ്ദേഹത്തിന്റെ എഴുത്തു വല്ല ഉണ്ടോ? ആർക്കറിയാം? എന്നാൽ ഇവിടെ കൃത്യമായി മൂന്നു വ്യക്തികളെ രണ്ട് പൊതു സുന്നഹദോസുകൾ പേരെടുത്തു പറഞ്ഞ് അനത്തമൈസ് ചെയ്ത അവരുടെ പെരുന്നാൾ നടത്തുകയാണ്. കാരണം ഇവർക്ക് പിതാക്കന്മാരില്ല — സത്യവിശ്വാസം പഠിപ്പിച്ച പിതാക്കന്മാരില്ല. അതുകൊണ്ട് സുറിയാനി സഭയുടെ ലിറ്റർജിയിൽ പേരെടുത്തു ശാപഗ്രസ്ഥരെന്ന് പറയുന്നവരെ — ശീമാ നമസ്കാരത്തിലാണെങ്കിലും, ഇപ്പോ ഞാൻ വായിച്ച ഗീതത്തിലാണെങ്കിലും — എല്ലായിടത്തും പരാമർശിക്കുന്നുണ്ട് — അവരുടെ പെരുന്നാൾ നടത്തുകയാണ് ഇവർ.
ഞാൻ അതിനെപ്പറ്റി ന്യായീകരണം ആരാഞ്ഞപ്പോൾ ന്യായീകരണം ഇതാണ്: “ഞങ്ങൾ അവരുടെ ആ ഡോക്ട്രിൻ അല്ല; ആസ് പേഴ്സൺ അവരെ എടുക്കുന്നു.” എന്തിന്? “തുണിയില്ലാതെ നിക്കർ ” — അങ്ങനെ അല്ലല്ലോ അക്സെപ്റ്റ് ചെയ്യുന്നത്. അങ്ങനെ ആണെങ്കിൽ ഒറിജിനെയും എത്രപേരെയും, തേർത്തുലിയനെയും ഒക്കെയല്ലേ — ഇവരെക്കാൾ പ്രഗൽഭരല്ലേ? അപ്പോ ഇത് ഒരു പാരമ്പര്യം ഉണ്ടാക്കി എടുക്കാനുള്ള ഒരു തത്രപ്പാടാണ് ഞാൻ പറഞ്ഞത്. സീറോ മലബാർ സഭയിലെ വിശ്വാസികൾ ഗൗരവപൂർവ്വം മനസ്സിലാക്കണം: നിങ്ങൾക്ക് അങ്ങനെ ഒരു പാരമ്പര്യമില്ല; അതിനാൽ നിങ്ങൾക്ക് വേണ്ടി ഇവർ ഒരു കൃത്രിമ പാരമ്പര്യം ഉണ്ടാക്കുകയാണ്.
ബസേലിയോസ്, ഗ്രിഗോറിയോസ് എന്നീ പിതാക്കന്മാരുടെ ഓർമ്മ തുടങ്ങി, ഇഗ്നാത്തിയോസ് നൂറോനോയുടെ ഓർമ്മ തുടങ്ങി — എത്രയോ ഓർമ്മകളും ഓർമ്മപ്പെരുന്നാളുകളും, എത്രയോ പിതാക്കന്മാരുടെ പേരിലുള്ള പെരുന്നാളുകളും; അതുപോലെതന്നെ എത്രയോ പിതാക്കന്മാരുടെ പേരിലാണ് ത്രോണോസുകൾ നമ്മൾ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് സുറിയാനി സഭയെ — നീ ഭാഗ്യവതി; സുറിയാനിക്കാർ മനസ്സിലാക്കൂ: നിങ്ങക്ക് പണമില്ലെങ്കിലും എന്തൊരു വലിയ പാരമ്പര്യമാണ്! പക്ഷേ സുറിയാനിക്കാർക്ക് അതിന്റെ വില മനസ്സിലാകത്തില്ല.
ഇതിന്റെ വിഷമം സീറോക്കാർക്ക് മനസ്സിലാകും. അതിന്റെ വില മനസ്സിലാകത്തില്ല. ഞാൻ ഇവിടെ വീട് മേടിച്ച സമയത്ത് എനിക്ക് മുമ്പ് ഇവിടെ താമസിച്ചത് ഒരു പാക്കിസ്ഥാനി ഡോക്ടർ ആയിരുന്നു — ഒരു ഓൺകോളജിസ്റ്റ്. ഇവരുടെ വീട്ടിന്റെ പുറകിൽ വലിയ ഒരു ഉദ്യാനം പോലെ; ഒരു ഏരിയ മുഴുവൻ മിന്റ് ആയിരുന്നു — പുതിനായല. അത് ഇവിടെ കാട് പോലെ ആയിരുന്നു. ഞങ്ങളുടെ പെന്തക്കോസ്തിൽ നിന്നൊക്കെ വരുന്ന ആളുകൾ മുഴുവൻ പറിച്ചുകൊണ്ട് പോകും. “ഈ പുതിനാ കാരണം ശല്യം” ഇഷ്ടം പോലെ; അതിന്റെ വില അറിയത്തില്ല. പക്ഷേ നമ്മൾ കടയിൽ പോയി മേടിക്കുമ്പോൾ ഒരു ചെറിയ രണ്ട് ഇലക്ക് മൂന്ന് ഡോളർ കൊടുക്കണം. ഇപ്പോ ആ പുതിന കംപ്ലീറ്റ് പോയി. ഇപ്പോ ഞാൻ പുതിന വേണമെങ്കിൽ കടയിൽ പോയി മൂന്ന് ഡോളർ, മൂന്നര ഡോളർ കൊടുത്ത് ചെറിയത് വാങ്ങണം. അപ്പോൾ “അയ്യോ, അതെന്തൊരു സംഭവമായിരുന്നു” എന്ന് തോന്നും; അവിടെ നിന്നപ്പോൾ നമുക്കത് അറിയത്തില്ല.
യാക്കോബായക്കാരെ സംബന്ധിച്ച് പിതാക്കന്മാരെ “തട്ടിട്ട് നടക്കാൻ” വല്ല; ആ പിതാവിന്റെ ഓർമ്മ, ഈ പിതാവിന്റെ ഓർമ്മ. എത്ര പിതാക്കന്മാർ, ഏതെല്ലാം പെരുന്നാളുകൾ, എന്തെല്ലാം പാരമ്പര്യങ്ങൾ, എത്രയേറെ പ്രാർത്ഥനകൾ. സീറോക്കാരെ നോക്കണ: അവർക്ക് ഒരു നല്ല പ്രാർത്ഥനയും ഇല്ല; ഒരു കോലോ എടുക്കാനില്ല; ഒരു എത്ര എടുക്കാനില്ല; ഒരു എഗ്ഗോ എടുക്കാനില്ല; ഒരു പ്രമിയോൻ എടുക്കാനില്ല; ഒരു സെവറാ എടുക്കാനില്ല. “യോ, ഇതൊക്കെ കേൾക്ക പൊതി; ഇതൊക്കെ ഉണ്ടല്ലേ സുറിയാനിക്കാരാ?” അയ്യോ, ഉണ്ട്. പിന്നെ, സാമ്പാറിന് വേണം അവിയൽ വേണം മുരിങ്ങക്ക വേണം പയർ വേണം പരിപ്പ് വേണം; സാമ്പാറിനകത്തുള്ള കഷണങ്ങൾ എന്തൊക്കെയാണ്? നമുക്ക് എന്തൊക്കെ ഉണ്ട് കഷണം? “ഞങ്ങൾക്ക് ഇച്ചിരി കായം മാത്രമുണ്ട്; മുളകുപൊടി ഉണ്ട്; ഒരു തക്കാളിക്ക കൂടെ ഉണ്ട്; രസമെങ്കിലും ആക്കാമായിരുന്നു” — അതുപോലും ഇല്ല. അപ്പോൾ പുളിവെള്ളം ഉണ്ടാക്കാം; സാമ്പാർ ഒന്നും പറ്റത്തില്ല. ഈ പുളിവെള്ളം ഉണ്ടാക്കാൻ സീറോ മലബാറുകാരന്റെ ഗതികേട് — ഇതാണ് ഗതികേട്. ആ ഗതികേട് നീ മനസ്സിലാക്കുമ്പോഴാണ് യാക്കോബക്കാരൻ മനസ്സിലാക്കുന്നത്: നീ ആരാണ്; നീ എന്തുമാത്രം ഭാഗ്യത്തിലാണ് നിൽക്കുന്നത്.
നീ പിടിയിട്ട് നിനക്ക് ഇത്രയും വലിയൊരു സംഭവം. പിന്നെ എന്താ കഴിഞ്ഞാൽ, സീറോ മലബാർക്കാർ തീരുമാനിച്ചു: ഇതിന് ഒരു പരിഹാരം വരുത്തണം. അങ്ങനെ അവർ നോക്കി — എങ്ങനെ ഒരു പാരമ്പര്യം വരുത്താം എന്ന്. നോക്കിയപ്പോഴാണ് അവരുടെ കണ്ണിൽ ഈ കനാനായക്കാർ പെടുന്നത്. ഈ കനാനായക്കാരെ പിടിച്ചാൽ — അപ്പോൾ കനാനായക്കാരുടെ പാരമ്പര്യങ്ങളെയും പൈതൃകത്തെയും ചരിത്രത്തെയും കവർന്നെടുക്കുവാൻ ഇവർ തീരുമാനിച്ചു. കവർന്നെടുക്കുവാൻ. അതിന്റെ ഭാഗമായി കനാനായക്കാരുടെ ചരിത്രം മുഴുവൻ കവർന്നെടുക്കുന്നതിന്റെ ഭാഗമായി കടുത്തുരുത്തി പള്ളി, അങ്ങനെയുള്ള പള്ളികളുടെയൊക്കെ ഹിസ്റ്ററി. റോമിൽ “സീറോ മലബാർ സഭയുടെ ചരിത്രം” എന്ന പേരിൽ ഇവർ അവതരിപ്പിച്ചിരിക്കുന്ന പ്രബന്ധം കേരളത്തിലെ ക്നാനായ കമ്മ്യൂണിറ്റിയുടെ ചരിത്രമാണ്, അവരുടെ പൈതൃകമാണ്, അവരുടെ പാരമ്പര്യമാണ്, അവരുടെ ഐതിഹ്യങ്ങളൊക്കെയാണ് അവിടെ കൊടുത്തിരിക്കുന്നത്.
ഇതെല്ലാം സീറോ മലബാർ ക്നാനായ കമ്മ്യൂണിറ്റിയെ ലിക്വിഡേറ്റ് ചെയ്യിക്കുക എന്നതാണ് അടുത്ത ഉദ്ദേശം. ഈ അടുത്ത കാലത്ത് ഇറങ്ങിയ “എഫ്സ്റ്റീൻ ഫയൽസ്” ഉണ്ട്; ജെഫ്രി എഫ്സ്റ്റീൻറെ — അത് നിങ്ങൾക്കെല്ലാം ഓൾറെഡി അറിയാം — വളരെ ചർച്ച നടക്കുന്നു. അതിനകത്ത് അദ്ദേഹത്തിന്റെ ഏകാന്തമായ രഹസ്യ ദ്വീപിൽ നടന്ന റിച്വൽസിനെപ്പറ്റിയൊക്കെ ഉണ്ട്. അതിനകത്ത് കുഞ്ഞുങ്ങളെ കൊന്ന് ജ്യൂസ് അടിച്ചു കുടിക്കും എന്നൊക്കെ നമ്മൾ വായിച്ചിട്ടുണ്ട്. അവർ പറയുന്നത് കുട്ടികൾ പേടിച്ചു കഴിയുമ്പോൾ, പേടിച്ച് ഭയചകിതരാകുന്ന കുട്ടികളുടെ ബ്ലഡിൽ ഒത്തിരി വ്യത്യാസങ്ങൾ വരുമെന്നും, അങ്ങനെ ഭയപ്പെടുമ്പോൾ ഉണ്ടാകുന്ന ആ ബ്ലഡ് കുടിച്ചു കഴിഞ്ഞാൽ ഇവർക്ക് ഭയങ്കര കരുത്ത് കിട്ടും, അമരത്തം കിട്ടും എന്നൊക്കെയാണ്. അങ്ങനെ കുട്ടികളെ പേടിപ്പിച്ചും പീഡിപ്പിച്ചും, അവർ വശംകെട്ട സമയത്ത് ജീവനോടെ അവരുടെ കഴുത്തറന്ന് ബ്ലഡ് എടുത്തു കുടിക്കും എന്നൊക്കെയാണ് പറയുന്നത്. ഇങ്ങനെ പറഞ്ഞ് 3000ത്തോളം കുട്ടികളെ അവർ ജ്യൂസ് അടിച്ചു കുടിച്ചു, പുഴുങ്ങി തിന്നു എന്നൊക്കെയാണ് പറയുന്നത് — കാരണം ആ കുട്ടികളുടെ ജീവനെ, അവരുടെ ഭാവിയെ നശിപ്പിച്ചിട്ട് അതിനെ കഴിച്ച് തങ്ങൾ പുതുജീവൻ കൊണ്ടുവരികയാണ്.
അതുപോലെ കേരളത്തിലെ ക്നാനായ കമ്മ്യൂണിറ്റിയെ: അവരുടെ ഐഡന്റിറ്റിയെ, അവരുടെ എക്സിസ്റ്റൻസിനെ ഇല്ലാതാക്കിയിട്ട്, ക്നാനായക്കാരുടെ ചരിത്രം, അവരുടെ പാരമ്പര്യം, അവരുടെ പൈതൃകം, ആ ലെഗസി മുഴുവൻ ഊറ്റിയെടുത്തിട്ട് “സീറോ മലബാർ” എന്ന രാക്ഷസന് എഴുന്നേറ്റ് നിൽക്കാനുള്ളത്. അതുകൊണ്ടാണ് ഇത് “എഫ്സ്റ്റീൻ സ്റ്റൈൽ” എന്നാണ് പറയുന്നത്; അതുകൊണ്ടാണ് ഞാൻ ടൈറ്റിൽ കൊടുത്തിരിക്കുന്നത് “സീറോ മലബാറിന്റെ എഫ്സ്റ്റീൻ നടപടി” എന്നാണ്. അപ്പോ സീറോ മലബാറിലെ എഫ്സ്റ്റീൻമാർ ദയവായി അതിൽനിന്ന് പിന്തിരിയണം.
കനാനായ കമ്മ്യൂണിറ്റി ഒരു എക്സ്റ്റിൻഷന്റെ മുന്നിൽ നിൽക്കുന്ന ഒരു കമ്മ്യൂണിറ്റിയാണ്. അവരെ തമ്മിൽ അടിപ്പിക്കാതെ, ഭിന്നിപ്പിക്കാതെ, നശിപ്പിക്കാതെ, അത് നമുക്കൊരു സ്പെസിമൻ ആയി ഇരിക്കട്ടെ. കേരളത്തിലെ ക്രിസ്ത്യാനിറ്റിയുടെ ഒരു പൈതൃക സ്മാരകമായി നിൽക്കേണ്ട കമ്മ്യൂണിറ്റിയാണ് ഈ ക്നാനായ കമ്മ്യൂണിറ്റി. അതിനെ ലിക്വിഡേറ്റ് ചെയ്ത് ഇല്ലാതാക്കി അവരുടെ പാരമ്പര്യങ്ങൾ വിഴുങ്ങിക്കളയുക. ഇപ്പൊ തന്നെ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ട ഏറ്റവും വലിയ സംഭവം രാജഗിരി പള്ളി പൊളിച്ചത്. ക്നാനായക്കാരുടെ പള്ളിയായിരുന്നു; ഒരു കുഴപ്പവും ഇല്ലാത്ത പള്ളിയായിരുന്നു. അത് പൊളിച്ച് ഇപ്പോ അവിടെ ആരോ സ്റ്റേ കൊടുത്തു; ഇപ്പോ പള്ളി പൊളിച്ചത് പറമ്പായി കിടപ്പുണ്ട്.
കഴിഞ്ഞ ദിവസം ഞാൻ കണ്ടു: “ലൂക്കോസ് ചുള്ളിക്കര” എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ ഒരു പേജിൽ അത് ഇട്ടിരിക്കുകയാണ് — ഈ പറമ്പിന്റെ പടം. ഞാൻ അതിനെപ്പറ്റി തിരക്കി: “ഇത് എന്താ സംഭവം?” പറഞ്ഞു: “അത് അവിടുത്തെ ആ ഏരിയയിലെ ആദ്യത്തെ പള്ളി ഇതായിരുന്നു; ക്നാനായക്കാരുടെ പള്ളിയായിരുന്നു.” അവിടെ സീറോ മലബാറിന് ഒരു പള്ളിയുണ്ട്. ഇപ്പോ “സീറോ മലബാർ പള്ളിയാണ് ആ പ്രദേശത്തെ ആദ്യത്തെ പള്ളി” എന്ന് അവിടെ മ്യൂസിയം എങ്ങാണ്ട് ഉണ്ടാക്കി എഴുതി വെച്ചു. “ഈ പള്ളി ഇവിടെ നിന്നാൽ ശരിയാവില്ല; ഇത് പൊളിക്കണം.” തന്ത്രം ഉപയോഗിച്ച് അത് പൊളിച്ചു കളഞ്ഞു. ഇപ്പോ അവരുടേതായി “പഴയ പള്ളി.” ഇതൊക്കെ ഒരു നാടകമാണ്.
ക്നാനായ സമുദായത്തിന്റെ ഐഡന്റിറ്റിയും അതിന്റെ എക്സിസ്റ്റൻസും ഒക്കെ വലിയ ഭീഷണിയിലാണ്, അപകടത്തിലാണ്. കാരണം അതിനെ ഇല്ലാതാക്കുക, വിഴുങ്ങിക്കളയുക; എന്നിട്ട് “സീറോ മലബാർ ഒരു പുരാതന സഭയാണ്” എന്ന് സ്ഥാപിച്ചെടുക്കാൻ. പുരാതന സഭയിലേക്ക് കൊണ്ടുവരുന്ന പിതാക്കന്മാർ ദേ, ഈ ടൈപ്പ് ഒക്കെയാണ്. കാരണം ഇവർക്കു പിതാക്കന്മാരില്ല, പൈതൃകമില്ല, ശുദ്ധമായ ഉപദേശമില്ല, കൃത്യമായ ദൈവശാസ്ത്രമില്ല. കന്യകാമറിയത്തെ ദൈവമാതാവ് എന്ന് അംഗീകരിക്കാത്തവരാണ് ഇവർ. ഇതാണ് ഇവരുടെ വേദശാസ്ത്രപരമായ വൈകല്യം. ആരാധനാക്രമത്തിൽ ഇവർ വളരെ ദരിദ്രരാണ്; ഞാൻ പറഞ്ഞപോലെ ഒരു റിച്ച് ലിറ്റർജി ഒന്നും അവർക്കില്ല. അതൊക്കെ എവിടുന്നൊക്കെയോ ചുരണ്ടി എടുക്കാൻ വേണ്ടി “ലിറ്റർജിക്കൽ കമ്മീഷൻ” എന്ന പേരിൽ വെച്ചിട്ടുണ്ട്. അവരൊക്കെ പല സ്ഥലത്തു നിന്നുമുള്ള തിരുട്ടു ഗ്രാമക്കാർ “ഇന്ന് മിന്നിച്ചേക്കണേ” എന്ന് പ്രാർത്ഥിച്ചിട്ട് ഇറങ്ങുന്നപോലെ ഓരോ ദിവസവും സീറോ മലബാറിൽ നിന്ന് സ്ക്വാഡുകൾ ഇറങ്ങുകയാണ്; ആരുടെയെങ്കിലും പുസ്തകത്തിൽ നിന്നോ, അവിടുന്നും ഇവിടുന്നും പൊക്കി നോക്കി, ചുരണ്ടി എടുത്ത് ലിറ്റർജി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പണിപ്പുരയിലാണ്. ഇനി എന്തെല്ലാം കാണേണ്ടി വരുമെന്ന് ആർക്കും അറിയില്ല; ഇവർ കൊണ്ടുവരാൻ പോകുന്നത് എന്താണോ, ആർക്കറിയാം.
ഇത്രയും വലിയ കേരളത്തിലെ ക്രിസ്തീയ വിഭാഗത്തിൽ നടക്കുന്ന ഓരോരോ തമാശകളാണ് ഇത്. പുറലോകത്ത് ഇരിക്കുന്നവർ ഇതൊന്നും അറിയുന്നില്ല. അതുകൊണ്ട് ഞാൻ പറഞ്ഞു. അവരുടെ ഒരു തിക്കുമുട്ടലും ശ്വാസം മുട്ടലും പ്രയാസങ്ങളും ഒക്കെ. ആ പ്രയാസത്തിൽ സ്വാഭാവികമായിട്ടും ഇങ്ങനെ പാരമ്പര്യവും പൈതൃകവും ഒക്കെയുള്ള, അതിനാൽ ധന്യമായിരിക്കുന്ന സമ്പന്നമായിരിക്കുന്ന വിശ്വാസികളെ കാണുമ്പോൾ കുരു പൊട്ടുന്നത് സ്വാഭാവികമാണ്.
ഇപ്പോൾ “ക്ലബ്ബ് ഹൗസ്” എന്നൊരു പ്ലാറ്റ്ഫോം ഉണ്ട്. ഇന്നലെ ക്ലബ്ബ് ഹൗസിൽ ഒരു ചർച്ചയിൽ ഒരു ക്നാനായക്കാരൻ അവരോട് ചെന്ന് ഈ ചോദ്യങ്ങൾ ചോദിച്ചു — ഇതിനെ സംബന്ധിച്ച്. അപ്പോൾ അവര്, ഈ സീറോ മലബാറിന്റെ പോരാളികൾ, കുരുപൊട്ടി ബഹളം വെക്കുന്നത് ക്ലബ് ഹൗസിൽ. റീപ്ലൈ എനിക്ക് ഒരാൾ അയച്ചു തന്നു; ഞാൻ കേട്ടുകൊണ്ടിരിക്കുകയാണ്. കേൾക്കാനൊന്നും കൊള്ളത്തില്ല, കേട്ടോ. അത് ക്ലാസിഫൈഡ് ആയി വെക്കേണ്ടതാണ്. “എടുത്തു നോക്കിക്കേ സഹോദരാ” എന്നതുപോലെ. “എൽദോത് താലാഹ” എന്നുള്ള വാക്ക് മാത്രമേ അവർ ഉപയോഗിക്കുന്നില്ല — അതാണ്; അത് മാത്രമേ ഉള്ളൂ. അല്ലാതെ ബാക്കി എല്ലാം പോയില്ലേ? അവർ അത് ഉപയോഗിക്കുന്നില്ല. “ബാക്കി എല്ലാം ഉണ്ടെന്ന്.” ബാക്കി എന്താണ് അവർക്കുള്ളത്?
ഇവർ നെസ്തോറിയൻ ചർച്ചിനെ ന്യായീകരിച്ചു വെളുപ്പിക്കാൻ വേണ്ടി വലിയൊരു പ്രവർത്തനം നടത്തുന്നുണ്ട്. എല്ലാ പ്ലാറ്റ്ഫോമിലും അവർ പ്രവർത്തിക്കുന്നു; ഇവിടെയും പ്രവർത്തിക്കുന്നു. “ഇതാരോ ചേട്ടനെ പറഞ്ഞു പറ്റിച്ചതാ, അസീറിയൻ ചർച്ച് സഹോദരാ; നമ്മൾ ഈ അസീറിയൻ ചർച്ച് ഫീസ്റ്റിനെ കുറിച്ചല്ല സംസാരിക്കുന്നത്.” കണ്ടോ: “മണിക്കൂർ സഹോദരാ.” ഒരു സിമ്പിൾ സബ്ജക്റ്റിന് വേണ്ടി ലക്ഷക്കണക്കിന് ആളുകൾ മരിച്ച് പോകുന്നത് നിങ്ങൾക്കറിയോ? പല സ്ഥലത്തും ആളുകൾക്ക് — ധൈര്യമുള്ളവർ — എഴുന്നേറ്റ് സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. പല സ്ഥലത്തും ഇങ്ങനെ ചർച്ചകൾ നടക്കുന്നു. ഞാൻ കാണിച്ചു എന്ന് മാത്രമേ ഉള്ളൂ.
ഇത് ഒരു ജനതയുടെ വംശത്തെ, അവരുടെ വംശീയമായ നിലനിൽപ്പിനെ ബാധിക്കുന്ന ഒരു “ഐഡന്റിറ്റി തെഫ്റ്റ്” ആണ്. അമേരിക്കയിലൊക്കെ ഇത് വലിയ സംഭവമാണ്; നമ്മുടെ നാട്ടിലും ഉണ്ട്. ബംഗാളിയുടെ ഐഡി വെച്ച് ഫോൺ നമ്പർ എടുത്ത് അതുവച്ച് ക്രൈം ചെയ്യുന്നത് നമ്മൾ സിനിമയിലൊക്കെ കാണുന്നുണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ അത്ര ഗൗരവമായി വെക്കുന്നില്ല. ഐഡന്റിറ്റി തെഫ്റ്റ് ഒരു ആധുനിക ക്രൈം ആണ്; ആധുനിക കാലത്തെ ഏറ്റവും വലിയ ക്രൈമുകളിൽ ഒന്നാണ്. ഇവിടെ സീറോ മലബാർ സഭ നടത്തുന്നത് ഒരു വ്യക്തിയുടെ ഐഡന്റിറ്റി അല്ല; ഒരു കമ്മ്യൂണിറ്റിയുടെ ഐഡന്റിറ്റിയെ അപഹരിക്കുക, കവർന്നെടുക്കുക എന്നുള്ള സംഭവമാണ്.
നിങ്ങൾ “സീറോ നിങ്ങൾ എന്താണ് പറയുന്നത്?” എന്ന് പറയാവോ, കേട്ടോ. ചർച്ച കേട്ടോ; ആരോപിച്ചെറിയ. ഇനി അങ്ങോട്ട് വന്നു കഴിഞ്ഞാൽ, നിങ്ങൾ ഈ കൊടുങ്ങല്ലൂർ ഭരണി കേൾക്കുന്നതിനെക്കാൾ വലിയ സരസ്വതിയാണ് ഈ സിറാം വരണ്ട പോരാ. കാരണം അവർക്ക് ഉത്തരം മുട്ടി കഴിയുമ്പോൾ പിന്നെയുള്ളത് എന്റെ പൊന്നേ, ഭയങ്കര ബഹളമാണ്. “നീ ഇത്രയും സമയം പറഞ്ഞു; ഇനി ഭാഗം എനിക്ക് വെക്കാൻ പറ്റത്തില്ല.”
അതുകൊണ്ട് ഞാൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ: ഇത് വലിയ ചർച്ചയാണ്. ആദ്യകാലത്ത് നമ്മൾ ഇങ്ങനെ പറയുമ്പോൾ ആരും കേൾക്കുന്നില്ല. ഇന്ന് ഒത്തിരി ആളുകൾ ഇതെല്ലാം കേൾക്കാനും ചർച്ച ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഇത് വലിയൊരു കുറ്റകൃത്യമാണ്. കേരളത്തിലെ ഒരു കമ്മ്യൂണിറ്റിയുടെ ഐഡന്റിറ്റി, അവരുടെ ലെഗസി, അവരുടെ ട്രഡിഷൻ — ഇതെല്ലാം കവർന്നെടുത്തിട്ട്, ലെഗസിയോ ഐഡന്റിറ്റിയോ പുരാതനത്വമോ ഇല്ലാത്ത ഒരു ന്യൂലി ഫോമഡ് ഗ്രൂപ്പ് “ഞങ്ങൾ ഒരു പുരാതന സഭയാണ്” എന്ന് സ്ഥാപിക്കാൻ വേണ്ടി നടത്തുന്ന ഈ വലിയ കലാപരിപാടിയെ കണ്ടില്ലെന്ന് വെക്കാൻ സ്വതന്ത്രചിന്തകരായ നിഷ്പക്ഷ നിരീക്ഷകരായ ഒരാൾക്കും സാധിക്കില്ല. അതുകൊണ്ട് മാത്രം ഈ കാര്യങ്ങളെപ്പറ്റി പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ.
